നാട്ടിക കുടുംബാരോഗ്യ കേന്ദ്രത്തിന് നാഷണൽ ക്വളിറ്റി അഷ്വാറൻസ് സ്റ്റാൻഡേർഡ് അംഗീകാരം ലഭിച്ചു.

നാട്ടിക കുടുംബാരോഗ്യ കേന്ദ്രത്തിന് നാഷണൽ ക്വളിറ്റി അഷ്വാറൻസ് സ്റ്റാൻഡേർഡ് അംഗീകാരം ലഭിച്ചു.

നാട്ടിക കുടുംബാരോഗ്യ കേന്ദ്രത്തിന് നാഷണൽ ക്വളിറ്റി അഷ്വാറൻസ് സ്റ്റാൻഡേർഡ് അംഗീകാരം ലഭിച്ചു. മികച്ച ആരോഗ്യ കേന്ദ്ര പ്രവർത്തനത്തിനാണ് ദേശീയ അംഗീകാരം ലഭിച്ചത് . കേന്ദ്രത്തിൽ നിന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥർ ജൂൺ 15,16 തിയ്യതികളിൽ നാട്ടിക കുടുംബരോഗ്യ കേന്ദ്രത്തിൽ പരിശോധന നടത്തിയിരുന്നു.
ജില്ലാ തല സംസ്ഥാന തല പരിശോധനക്ക് ശേഷമായിരുന്നു കേന്ദ്ര ദേശീയ സംഘം പരിശോധന നടത്തിയത് . ഗ്രാമപഞ്ചായത്തിന്റെ സഹകരണം, ആശുപത്രിയിലെ ഒ. പി. സേവനം, രോഗീ പരിചരണം, ആശുപത്രിയിലെ ശുചിത്വം, ആശുപത്രി മാലിന്യ സംസ്കരണ സംവിധാനം, പൊതുജനാരോഗ്യ പ്രവർത്തനങ്ങൻ, ദേശീയ പദ്ധതികളുടെ നടത്തിപ്പ്, ലാബിലെ പ്രവർത്തനങ്ങൾ,
പ്രതിരോധ കുത്തിവെപ്പ് പ്രവർത്തനങ്ങൾ, ഫാർമസി പ്രവർത്തനങ്ങൾ, ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി പ്രവർത്തനങ്ങൾ, ഓഫീസിലെ സേവനങ്ങൾ, സ്കൂളുകളിലെ ആരോഗ്യ സേവനങ്ങൾ, പാലിയേറ്റീവ് പ്രവർത്തനങ്ങൾ, ആശപ്രവർത്തകരുടെ പ്രവർത്തനങ്ങൾ തുടങ്ങിയവ വിലയിരുത്തിയാണ്
നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്സ് അംഗീകാരം പ്രഖ്യാപിച്ചത്. ഈ അംഗീകാരം ലഭിക്കുന്നതിലൂടെ സുരക്ഷിതവും മെച്ചപ്പെട്ടതുമായ ആശുപത്രി അന്തരീക്ഷം ഒരുക്കുന്നതിനും സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉയർത്തിക്കൊണ്ട് രോഗികൾക്ക് മെച്ചപ്പെട്ട ആരോഗ്യ സേവനം ലഭ്യമാക്കുന്നതിനും സാധിക്കും

Spread the love
See also  ടൗൺ ബാങ്ക് നിക്ഷേപകരെയും മാധ്യമ പ്രവർത്തകരെയും തടഞ്ഞ സംഭവത്തിൽ വിമർശനവുമായി മുൻ നഗരസഭ ചെയർപേഴ്സനും മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറിയുമായിരുന്ന ബെൻസി ഡേവിഡ്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top