പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ധനസഹായം ഔദ്യോഗികമായി അനുവദിച്ചതായി സുരേഷ് ഗോപി.

പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ധനസഹായം ഔദ്യോഗികമായി അനുവദിച്ചതായി സുരേഷ് ഗോപി.

തൃശൂരിന്റെ സാംസ്കാരിക പെരുമയായ ലോകപ്രസിദ്ധ പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ധനസഹായം ഔദ്യോഗികമായി അനുവദിച്ചതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു.
സാങ്കേതിക തടസ്സങ്ങൾ കാരണം ഫണ്ട് ലഭിക്കുന്നത് വൈകിയെങ്കിലും, തൃശൂരിന്റെ തനത് കലാരൂപത്തിന് മങ്ങലേൽക്കരുതെന്ന ആഗ്രഹത്തോടെ ഇതൊരു പ്രത്യേക കേസായി പരിഗണിച്ചാണ് കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി ലഭ്യമാക്കിയത്.
ഭാവിയിൽ കർശനമായ മാനദണ്ഡങ്ങൾ പാലിക്കാമെന്ന സംസ്ഥാന സർക്കാരിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് തുക പൂർണ്ണമായി അനുവദിച്ചിരിക്കുന്നത്. വരും ഓണക്കാലത്ത് പുലിക്കളിയുടെ വർണ്ണപ്പൊലിമ മാറ്റുകൂട്ടാൻ ഈ തുക വലിയ കരുത്താകും.

Spread the love
See also  വടക്കാഞ്ചേരിയിൽ വൻ ലഹരിവേട്ട: 160 ഗ്രാം എം.ഡി.എം.എ.യുമായി കുന്നംകുളം സ്വദേശി പിടിയിൽ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top