കൊരട്ടിയിൽ കോഫി ഷോപ്പ് ജീവനക്കാരനെ ആക്രമിച്ച സ്റ്റേഷൻ റൗഡി അറസ്റ്റിൽ; പ്രതി റിമാന്റിലേക്ക്.

കൊരട്ടിയിൽ കോഫി ഷോപ്പ് ജീവനക്കാരനെ ആക്രമിച്ച സ്റ്റേഷൻ റൗഡി അറസ്റ്റിൽ; പ്രതി റിമാന്റിലേക്ക്.

കൊരട്ടിയിലെ കോഫി ഷോപ്പിൽ ജീവനക്കാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ 38 കാരനായ സ്നേഹേഷ് അറസ്റ്റിൽ. കൊരട്ടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
2026 ആഗസ്റ്റ് 7-ന് അർദ്ധരാത്രി 12:30-ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.കൊരട്ടിയിലെ ‘കോഫി കപ്പ്’ എന്ന കടയിൽ ജോലി ചെയ്യുന്ന ആസാം നഗോൺ സ്വദേശി സൊരിഫുൽ (21) എന്നയാളെയാണ് പ്രതി ആക്രമിച്ചത്.
രണ്ട് കാപ്പി കുടിച്ച ശേഷം പണം നൽകാതെ വീണ്ടും കാപ്പി ആവശ്യപ്പെട്ടു. പണം ചോദിച്ചതിനെ തുടർന്ന് ജീവനക്കാരനെ അസഭ്യം പറയുകയും കൈയിലുണ്ടായിരുന്ന വടി ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തെന്നാണ് കേസ്. തുടർന്ന് ഷർട്ടിൽ പിടിച്ച് റോഡിലേക്ക് തള്ളിയിടാനും ശ്രമിച്ചതായി പോലീസ് പറയുന്നു.
പ്രതിക്കെതിരെ നേരത്തെ 7 ക്രിമിനൽ കേസുകൾ ഉണ്ടെന്നാണ് പോലീസ് പറയുന്നത്. ഇതിൽ പോലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയ കേസ്, അടിപിടിക്കേസ്, മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട കേസുകൾ, അപകടകരമായി വാഹനമോടിച്ച കേസ് എന്നിവ ഉൾപ്പെടുന്നു. കേസിലെ നടപടികൾ പൂർത്തിയാക്കി പ്രതിയെ കോടതിയിൽ ഹാജരാക്കും.

Spread the love
See also  വാഹനാപകടം; അഞ്ചുപേർക്ക് പരിക്ക്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top