വാഹനാപകടം; അഞ്ചുപേർക്ക് പരിക്ക്.

വാഹനാപകടം; അഞ്ചുപേർക്ക് പരിക്ക്.

തൃശ്ശൂർ മരത്താക്കര കുഞ്ഞനം പാറയിൽ ബസ് ടോറസ് ലോറിക്ക് പുറകിൽ ഇടിച്ച് അപകടം. അഞ്ചുപേർക്ക് പരിക്കേറ്റു. തിരുവനന്തപുരത്തുനിന്നും ബാംഗ്ലൂരിലേക്ക് പോയിരുന്ന ബസ്സാണ് അപകടത്തിൽ പെട്ടത്.ബസ്സിലെ ഡ്രൈവർക്കും ക്ലീനർക്കും യാത്രക്കാർക്കും ഉൾപ്പെടെ അഞ്ച് വർക്കാണ് പരിക്കേറ്റത്.
ബസ് ഡ്രൈവർ ചേർത്തല സ്വദേശി രാകേഷ്, ബസ് ജീവനക്കാരൻ ഉണ്ണികൃഷ്ണൻ, യാത്രക്കാരായ കൊല്ലം സ്വദേശി പ്രശാന്ത്, ആറ്റിങ്ങൽ സ്വദേശി രാഹുൽ, തമ്പാനൂർ സ്വദേശി ലത എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തൃശ്ശൂർ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വെളുപ്പിന് ആറുമണിയോടെ ആയിരുന്നു അപകടം.

Spread the love
See also  വടക്കാഞ്ചേരിയിൽ വൻ ലഹരിവേട്ട: 160 ഗ്രാം എം.ഡി.എം.എ.യുമായി കുന്നംകുളം സ്വദേശി പിടിയിൽ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top