വടക്കാഞ്ചേരിയിൽ വൻ ലഹരിവേട്ട: 160 ഗ്രാം എം.ഡി.എം.എ.യുമായി കുന്നംകുളം സ്വദേശി പിടിയിൽ.

വടക്കാഞ്ചേരിയിൽ വൻ ലഹരിവേട്ട: 160 ഗ്രാം എം.ഡി.എം.എ.യുമായി കുന്നംകുളം സ്വദേശി പിടിയിൽ.

വടക്കാഞ്ചേരിയിൽ വൻ ലഹരിവേട്ട: 160 ഗ്രാം എം.ഡി.എം.എ.യുമായി കുന്നംകുളം സ്വദേശി പിടിയിൽ. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് (DANSAF) സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് ലഹരിമരുന്ന് ശേഖരം പിടികൂടിയത്. 160 ഗ്രാം എം.ഡി.എം.എ.യുമായി കുന്നംകുളം സ്വദേശി കോരങ്ങത്ത് ശരത് മോൻ (44 )ആണ് പോലീസിന്റെ പിടിയിലായത്.
​ജില്ലയിൽ ലഹരിക്കെതിരെ നടപ്പിലാക്കി വരുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി നടത്തിയ വ്യാപകമായ പരിശോധനയിലാണ് പ്രതി വലയിലായത്. വോൾവോ ബസ്സിലെ യാത്രക്കാരനായി അതീവ രഹസ്യമായി കടത്താൻ ശ്രമിച്ച ലഹരിമരുന്നാണ് ഡാൻസാഫ് സംഘം പിൻതുടർന്ന് എത്തി കണ്ടെടുത്തത്.
മേഖലയിലേക്ക് വൻതോതിൽ മയക്കുമരുന്ന് എത്തിച്ചു നൽകുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ ശരത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതിയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ലഹരിക്കടത്തിന് പിന്നിൽ പ്രവർത്തിച്ച മറ്റ് ശൃംഖലകളെയും പ്രധാന കണ്ണികളെയും കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Spread the love
See also  ഹജ്ജ് : മാനവ ഐക്യത്തിന്റെ ഉത്തമ ദർശനം : പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top