തൃപ്രയാർ ജലോത്സവത്തിന് 20 ന് വ്യാഴാഴ്ച കൊടിയേറും. വൈകീട്ട് 5 ന് കിഴക്കേ നട സരയൂതീരത്ത് ആവണങ്ങാട്ടിൽ കളരി അഡ്വ. എ.യു രഘുരാമപ്പണിക്കർ കൊടിയേറ്റ കർമ്മം നിർവഹിക്കും. 26 ന് തിരുവോണ നാളിലാണ് തൃപ്രയാർ ജലോത്സവം.
20 ലധികം ഇരുട്ടുകുത്തി , ചുരുളൻ വള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുക. ഉച്ചതിരിഞ്ഞ് 2 ന് മന്ത്രി ഒ.ജെ ജനീഷ് ഉദ്ഘാടനം ചെയ്യും. ഗീതാ ഗോപി എം.എൽ എ ജലഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും.



