മാസപ്പടി കേസ്: കോഴിക്കോട്ടെ ED റെയ്ഡ് 9 മണിക്കൂർ പിന്നിട്ടു, മുഹമ്മദ് റിയാസിൻ്റെ സുഹൃത്തുക്കളുടെ വസതികളിലടക്കം എട്ടിടങ്ങളിൽ പരിശോധന | CMRL Case Investigation

മാസപ്പടി കേസ്: കോഴിക്കോട്ടെ ED റെയ്ഡ് 9 മണിക്കൂർ പിന്നിട്ടു, മുഹമ്മദ് റിയാസിൻ്റെ സുഹൃത്തുക്കളുടെ വസതികളിലടക്കം എട്ടിടങ്ങളിൽ പരിശോധന | CMRL Case Investigation

CMRL Case Investigation

കോഴിക്കോട്: ഏറെ കോളിളക്കം സൃഷ്ടിച്ച മാസപ്പടി കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വ്യാപക പരിശോധന. കൊച്ചിയിൽ നിന്നുള്ള ഇ.ഡി സംഘത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച റെയ്ഡ് 9 മണിക്കൂർ പിന്നിട്ടു. സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗത്തിന്റെ ഫ്ലാറ്റിലും തറവാട് വീട്ടിലും ഉൾപ്പെടെ എട്ട് കേന്ദ്രങ്ങളിലാണ് ഒരേസമയം പരിശോധന പുരോഗമിക്കുന്നത്.(CMRL Case Investigation, ED Raids Eight Locations In Kozhikode CMRL Case Investigation)

മുഹമ്മദ് റിയാസിന്റെ അടുത്ത സുഹൃത്തുക്കളിലേക്കും അവരുടെ സ്ഥാപനങ്ങളിലേക്കും ഇ.ഡി അന്വേഷണം വ്യാപിപ്പിക്കുകയാണ്. ഇ.ഡി അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് പരിശോധനയ്ക്ക് ചുക്കാൻ പിടിക്കുന്നത്. വീണ വിജയന്റെ ഡയറിയിൽ നിന്ന് ലഭിച്ച നിർണ്ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ പരിശോധനയെന്നാണ് സൂചനകൾ.

നന്ദുലാലിന്റെ കുണ്ടുപറമ്പിലെ വീട്, പി. നിഖിലിന്റെ അശോകപുരത്തെ ഫ്ലാറ്റ്,  നിഖിലിന്റെ കുടുംബവീട്, ഷൈജലിന്റെ പൊറ്റമ്മലിലെ അപ്പാർട്ട്മെന്റ്, സരോവരം റോഡിലുള്ള സ്ഥാപനം, വാരിഷ് കളത്തിങ്കലിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം, ഫബീഷ് മുഹമ്മദിന്റെ വീട്, ഫൈജാസിന്റെ വീട് എന്നിവിടങ്ങളിലാണ് പരിശോധന. കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായി ശക്തമായ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് ഈ മൂന്നാം ഘട്ട പരിശോധന.

Story Summary

The Enforcement Directorate (ED) conducted extensive raids across eight locations in Kozhikode in connection with the Masappadi (Monthly Pay-off) case involving Exalogic Solutions. The searches, led by an ED Assistant Director, targeted the residences and business establishments of CPI(M) leaders and close associates of P.A. Mohamed Riyas.

Spread the love
See also  തുരുമ്പെടുത്ത അമേരിക്കയുടെ അഭിമാനക്കപ്പൽ!
Scroll to Top