കൊടുങ്ങല്ലൂർ : എടവിലങ്ങിൽ വീണ്ടും വീടിന് നേരെ കല്ലേറ്. വത്സാലയം കുരിശ്‌പള്ളിക്ക് സമീപം ഉഴുന്നും കാട്ടിൽ പോളിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. അക്രമണത്തിൽ വീടിന്റെ ജനൽ ചില്ല് തകർന്നു. വെള്ളിയാഴ്‌ച രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം.
എന്തോ വീഴുന്ന ശബ്ദം കേട്ടെങ്കിലും വീട്ടുകാർ കാര്യമാക്കിയില്ല, ഇന്ന് രാവിലെ പോളിന്റെ ഭാര്യ വീടിന് പുറത്തിറങ്ങിയപ്പോഴാണ് മുറിയുടെ ജനൽ ചില്ല് പൊട്ടിയത് കണ്ടത്. മൂന്ന് പാളികളുള്ള ജനലിന്റെ ഒരു പാളിയിലെ ഗ്ലാസാണ് പൊട്ടിയിട്ടുള്ളത്. കൊടുങ്ങല്ലൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. കഴിഞ്ഞ ദിവസം തൊട്ടടുത്തുള്ള വിലങ്ങപാടത്ത് പുത്തൻകാട്ടിൽ പ്രതാപൻ്റെ വീടിന് നേരെയും ആക്രമണമുണ്ടായി.


