കയ്പമംഗലം കൊപ്രക്കളത്ത് ദേശീയ പാതയിൽ കാറിടിച്ച് കാൽനടയാത്രികൻ മരിച്ചു.
🌐 Select your Language:
Current: മലയാളം
Current: മലയാളം
കൂരിക്കുഴി 18 മുറി സ്വദേശി വലിയ പറമ്പിൽ പ്രകാശന്റെ മകൻ രാജേഷ് (55) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം. കൊപ്രക്കളത്ത് ബസിറങ്ങി 18മുറിയിലേക്ക് പോകാൻ ദേശീയ പാത മുറിച്ചു കടക്കുന്നതിനിടെ തൃപ്രയാർ ഭാഗത്ത് നിന്ന് വന്നിരുന്ന കാറിടിക്കുകയായിരുന്നു.
ഉടൻ തന്നെ ഹാർട്ട് ബീറ്റ്സ് ആംബുലൻസ് പ്രവർത്തകർ ചെന്ത്രാപ്പിന്നിയിലെ അൽ ഇക്ബാൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കയ്പമംഗലം പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.
Get more updates from Pudukad News on Google
