loader image

നടൻ കണ്ണൻ പട്ടാമ്പി അന്തരിച്ചു

പട്ടാമ്പി: നടനും പ്രൊഡക്ഷൻ കൺട്രോളറുമായ കണ്ണൻ പട്ടാമ്പി (62) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന്* കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 11.41ഓടെയായിരുന്നു അന്ത്യം. കുട്ടിശങ്കരൻ -സത്യഭാമ ദമ്പതിമാരുടെ മകനായ കണ്ണൻ പട്ടാമ്പി സംവിധായകൻ മേജർ രവിയുടെ സഹോദരനാണ്.പുലിമുരുകൻ, പുനരധിവാസം, അനന്തഭദ്രം, ഒടിയൻ, കീർത്തിചക്ര, വെട്ടം, ക്രേസി ഗോപാലൻ, കാണ്ഡഹാർ, തന്ത്ര, ട്വൽത്ത് മാൻ തുടങ്ങി ഇരുപതിലധികം സിനിമകളിൽ അഭിനയിച്ചു. റിലീസ് ചെയ്യാനിരിക്കുന്ന റേച്ചലിലാണ് അവസാനമായി അഭിനയിച്ചത്.മേജർ രവി, ഷാജി കൈലാസ്, വി കെ പ്രകാശ്, സന്തോഷ് ശിവൻ, കെ ജെ ബോസ്, അനിൽ മേടയിൽ തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങളിൽ നിർമ്മാണ നിർവ്വഹണ രംഗത്ത് പ്രവർത്തിച്ചിട്ടുണ്ട് . സംസ്‌കാരം വൈകിട്ട് നാലിന് പട്ടാമ്പി ഞങ്ങാട്ടിരിയിലെ വീട്ടുവളപ്പിൽ.

Spread the love
See also  സ്വർണ്ണവില കുതിപ്പ് തുടരുന്നു; ഇന്ന് കൂടിയത് 1800 രൂപ.

Leave a Comment

Your email address will not be published. Required fields are marked *

New Report

Close