കൊടുങ്ങല്ലൂർ : സമാധാന അന്തരീക്ഷം തകർക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കണമെന്നും അക്രമികൾക്ക് ഒരു രാഷ്ട്രീയ പാർട്ടികളുടെ പിന്തുണ ഉണ്ടാവില്ലയെന്നും
എടവിലങ്ങിലെ അനിഷ്ട സംഭവങ്ങളെ തുടർന്ന് അർ ഡി ഒ വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗം തീരുമാനിച്ചു.
എടവിലങ്ങിൽ കഴിഞ്ഞ ദിവസം പുത്തൻ കാട്ടിൽ പ്രതാപന്റേയും, ഉഴുന്നും കാട്ടിൽ പോളിന്റേയും വീടുകൾക്ക് നേരെ നടന്ന ആക്രമണത്തിന് ശേഷം സമീപപ്രദേശത്ത് ഉടലെടുന്ന സംഘർഷാവസ്ഥ കണക്കിലെടുത്താണ് ആർ ഡി ഒ യുടെ നേതൃത്വത്തിൽ സർവ്വക്ഷി യോഗം വിളിച്ചു ചേർത്തത്.
സമാധാന അന്തരീക്ഷം നിലനിർത്താനുള്ള
എല്ലാ ശ്രമങ്ങളും രാഷ്ട്രീയ പാർട്ടികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും, ആവശ്യമായ എല്ലാ പിന്തുണയും പോലീസിന് നൽകുമെന്നും യോഗത്തിൽ തീരുമാനമായി.
ഇ.ടി. ടൈസൺ എം എൽ എ, നഗരസഭ ചെയർപേഴ്സൺ ഹണിപീതാംബരൻ, എവിലങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം.ആർ. കൈലാസൻ,,ഡി വൈ എസ് പി ബിജുകുമാർ, അഡീഷ്ണൽ ഡി വൈ എസ് പി സിനോജ് ടി എസ്, സർക്കിൾ ഇൻസ്പെക്ടർ അരുൺ ബി കെ. എന്നിവരും ആർ ഡി ഒ ഷാജി പി.വിളിച്ച് ചേർത്തയോഗത്തിൽ വിവിധ രാഷ്ട്രീയ സംഘടന നേതാക്കളും പങ്കെടുത്തു.


