കൊടുങ്ങല്ലൂർ : യുവമോർച്ച കൊടുങ്ങല്ലൂർ മുനിസിപ്പൽ സെക്രട്ടറിയായിരുന്ന സത്യേഷിന്റെ ഇരുപതാമത് ബലിദാനവാർഷികദിനാചരണം കൊടുങ്ങല്ലൂർ മേഖലയിൽ വിവിധ സേവന പ്രവർത്തനങ്ങളോടെയും പുഷ്പാർച്ചനകളോടെയും സമുചിതമായി ആചരിച്ചു. രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പ് ജില്ലാ സെക്രട്ടറി അജീഷ് പൈകാട്ട് ഉദ്ഘാടനം ചെയ്തു, വടക്കേ നടയിലെ പുഷ്പാർച്ചന യുവമോർച്ച സംസ്ഥാന പ്രസിഡണ്ട് എം.മനു പ്രസാദ് നിർവ്വഹിച്ചു.

കോതപറമ്പിലെ പുഷ്പാർച്ചന NDA വൈസ്: ചെയർമാൻ എ.എൻ രാധാകൃഷ്ണൻ നിർവ്വഹിച്ചു 425 കേന്ദ്രങ്ങളിൽ പുഷ്പാർച്ചന നടന്നു കൊടുങ്ങല്ലൂർ ക്ഷേത്രവളപ്പിൽ അയ്യപ്പ ഭക്തൻമാർക്ക് കഞ്ഞി വിതരണം Sc മോർച്ച സംസ്ഥാന പ്രസിഡണ്ട് ഷാജുമോൻ വട്ടേക്കാട്ട് ഉദ്ഘാടനം ചെയ്തു. എടവിലങ്ങിൽ നേത്ര പരിശോധന ക്യാമ്പ്, രക്ത നിർണ്ണയ ക്യാമ്പ് എന്നിവ നടന്നു നിരവധി യുവാക്കൾ പങ്കെടുത്തു ആല വിവേകാനന്ദ സാംസ്കാരിക വേദിയും യുവമോർച്ച SN. പുരം യുവമോർച്ച കിഴക്കൻ മേഖല കമ്മറ്റിയും കൂടി അമ്മമാർക്ക് അരി വിതരണം നടത്തി വൈകീട്ടി 5-30 ന് ചന്തപ്പുരയിൽ നിന്നും ആരംഭിക്കുന്ന വമ്പിച്ച പ്രകടനം നഗരം ചുറ്റി കുഞ്ഞികുട്ടൻ തമ്പുരാൻ ചത്വ രത്തിൽ പ്രവേശിക്കുമ്പോൾ പൊതുസമ്മേളനം ആരംഭിക്കും മുൻ സംസ്ഥാന പ്രസിഡണ്ട് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കും, മണ്ഡലം പ്രസിഡണ്ട് E R ജിതേഷ് അദ്ധ്യക്ഷത വഹിക്കും ജില്ലാ പ്രസിസണ്ട് AR. ശ്രീകുമാർ , ജില്ലാ ജന: സെകട്ടറി K P ഉണ്ണികൃഷ്ണൻ ,മണ്ഡലം പ്രസിഡണ്ട് മാരായ പ്രിൻസ് തലാശ്ശേരി ,കാർത്തിക സജയ് ബാബു , യുവമോർച്ച മണ്ഡലം നേതാക്കൾ ഉൾപ്പെടെയുള്ളവർ . പ്രകടനത്തിലും പൊതുസമ്മേളനത്തിലും വിവിധ പരിപാടികളിലും സംബന്ധിച്ചു.


