കൊടുങ്ങല്ലൂർ: ദേശീയപാത 66-ന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി കോടതി ഉത്തരവോടെ പുല്ലൂറ്റ് മഞ്ഞനപ്പള്ളിക്ക് സമീപമുള്ള സൈറ്റിൽ നിന്ന് മണ്ണ് കൊണ്ടുപോകുന്നത് തടസ്സപ്പെടുത്തുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി പത്തുചക്രമുള്ള ലോറികൾ (ടോറസ്) തടയുകയും, ഓരോ ലോഡ് മണ്ണിനും 1000 രൂപ വീതം തരണമെന്ന് ആവശ്യപ്പെടുകയും പണം നൽകിയില്ലെങ്കിൽ വാഹനങ്ങൾ തകർക്കുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിനാണ് പുല്ലൂറ്റ് ഉഴവത്തുംകടവ് സ്വദേശി ചക്കാണ്ടി വീട്ടിൽ വിഷ്ണു 27 വയസ്, പുല്ലൂറ്റ് പുതിയ പോസ്റ്റ് ദേശം വള്ളുവൻ പറമ്പത്ത് വീട്ടിൽ കാർത്തിക് 23 വയസ്, മേത്തല വില്ലേജ് എൽത്തുരുത്ത് കുന്നുംപുറം സ്വദേശി ഐരാട്ട് വീട്ടിൽ ജിത്തു 29 വയസ് എന്നിവരെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
ജിത്തു ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത കേസിലെ പ്രതിയാണ്.
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ അരുൺ ബി കെ, എസ് ഐ സാലിം കെ, സജിൽ കെജി, സി പി ഒ കിരൺ, ഷമീർ , വിഷ്ണു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.


