തൃപ്രയാർ: പോളിജംഗ്ഷന് തെക്ക് വശം ടൂവീലർ വർക്ക് ഷോപ്പിലുണ്ടായ തീപിടുത്തത്തിൽ സ്പെയർപാർട്സുൾപ്പെടെ നിരവധി സാധനങ്ങൾ കത്തിനശിച്ചു. ടീം വർക്ക് ഷോപ്പിൻറെ ഒന്നാം നിലയിലായിരുന്നു തീപിടിച്ചത്. ഞായറാഴ്ച വൈകീട്ട് ആറേ മുക്കാലോടെയാണ് സംഭവം. ഷോപ്പിന് മുകളിൽ വെൽഡിംഗ് വർക്ക് നടക്കുന്നുണ്ടായിതന്നു അതിനിടെയാണ് തീ പടർന്നതെന്ന് പറയുന്നു . ഒന്നാം നിലയിൽ സൂക്ഷിച്ചിരുന്ന സ്പെയർ പാർട്സുകളും മറ്റു സാധനസാമഗ്രികളും സൂക്ഷിച്ചിരുന്നു. ഇവ പൂർണ്ണമായി കത്തി നശിച്ചു. നാട്ടികയിൽ നിന്നും ഫയർഫോഴ്സെത്തിയാണ് തീയണച്ചത്. ഇതോടെ കെട്ടിടത്തിന് താഴേക്ക് തീ പടരുന്നുത് ഒഴിവാക്കാൻ സാധിച്ചു. കെട്ടിടത്തിനു താഴെയുണ്ടായിരുന്ന നിരവധി ടൂവിലറുകളിലേക്ക് തീ പടരുന്നതും ഒഴിവാക്കാനായി . മേപ്പറമ്പത്ത് സജീഷ്, ചുള്ളിപ്പറമ്പിൽ രാജേഷ് എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് വർക്ക് ഷോപ്പ്. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമകൾ പറഞ്ഞു.
The post തൃപ്രയാറിൽ ടൂവീലർ വർക്ക് ഷോപ്പിൽ തീപിടുത്തം; ലക്ഷങ്ങളുടെ നാശനഷ്ടം appeared first on News One Thrissur.


