കുന്നംകുളം : പഴഞ്ഞി കോട്ടോലില്‍ 28കാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പഴഞ്ഞി കോട്ടോല്‍ സ്വദേശി കാടാമ്പുള്ളി വീട്ടില്‍ ഗണേശന്റെ ഭാര്യ 28 വയസ്സുള്ള മനീഷയാണ് വീട്ടിലെ മുറിയിൽ കെട്ടി തൂങ്ങി നില്ക്കുന്ന നിലയില്‍ കണ്ടത്. ഞായറാഴ്ച രാത്രി ഒന്‍പതരയോടെയായിരുന്നു സംഭവം.
കെട്ടഴിച്ച് പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മരണകാരണം വ്യക്തമല്ല.കുന്നംകുളം പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനില്‍ക്കുന്ന മൃതദേഹം സംസ്കരിക്കും.


