കയ്പമംഗലം മേഖലയിൽ നിന്നും കാണാതായ മത്സ്യത്തൊഴിലാളികൾ സുരക്ഷിതർ. നാല് പേരും ഇപ്പൊൾ ചാവക്കാട് കടപ്പുറത്തേക്ക് അടുത്ത് കൊണ്ടിരിക്കുകയാണ്. വഞ്ചിയുള്ളവർ ആണ് അൽപ്പം മുൻപ് ഫോണിൽ കരയിലുള്ളവരെ വിളിച്ചറിയിച്ചത്.
ദിശ മാറിപോയതാണ് ഇവരെ കാണാതാകാൻ കാരണമെന്ന് പറയുന്നു. കയ്പമംഗലം വഞ്ചിപ്പുര ബീച്ചിന് തെക്ക് ഭാഗത്ത് നിന്നും ഇന്നലെ രാത്രി പുറപ്പെട്ട വെള്ളമാണ് കാണാതായത്.
മതിലകം കൂളിമുട്ടം സ്വദേശി ജ്യോതി, കയ്പമംഗലം സ്വദേശി മുകേഷ് എന്ന സുനിൽ, പെരിഞ്ഞനം സ്വദേശികളായ ഉണ്ണി, സുനി എന്നിവരാണ് വള്ളത്തിലുള്ളത്. ഇവർ ഉടൻ ചാവക്കാട് ചേറ്റുവ ബ്ലാങ്ങാട് കടപ്പുറത്ത് എത്തും. ഇതിന് ശേഷം വാഹനത്തിൽ കയ്പമംഗലത്ത് എത്തിക്കും


