September 9, 2026

വാഹനാപകടം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.

വാഹനാപകടം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.

വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാതയിൽ പട്ടിക്കാട് ആറാം കല്ലിന് സമീപം വട്ടക്കല്ലിൽ ചൊവ്വാഴ്ച രാത്രി 11 മണിയോടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ മറിഞ്ഞ് ബൈക്കിൽ ഇടിച്ച് അപകടം.
അപകടത്തിൽ പുതുക്കോട് മണപ്പാടം പാട്ടോല സ്വദേശിനി ചരപ്പറമ്പിൽ ലത (51) മരിച്ചു. മകൻ വിഷ്ണു പരിക്കേറ്റ് ചികിത്സയിലാണ്. കാറിലുണ്ടായിരുന്ന കല്ലിങ്കൽപ്പാടം സ്വദേശി മുരിയാട്ടിൽ വിഷ്ണു ഉൾപ്പെടെ രണ്ടുപേർക്കും പരിക്കേറ്റു.
ഗുരുതരമായി പരിക്കേറ്റ ലതയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച പുലർച്ചെ മൂന്നോടെ മരിച്ചു. കണ്ണമ്പ്ര ജങ്ഷനിലെ ചായക്കട ജീവനക്കാരിയായ ലത, പാട്ടോല പടിഞ്ഞാറേ വീട്ടിൽ വേലായുധന്റെ ഭാര്യയാണ്.

Spread the love
See also  08-09-2026 NEWS

Leave a Reply

Your email address will not be published. Required fields are marked *