പോക്സോ കേസിൽ പ്രതി പിടിയിൽ.

തൃശ്ശൂർ: പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന പരാതിയിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതി പിടിയിൽ. പീച്ചി വെറ്റിലപ്പാറ സ്വദേശിയായ കണ്ണാടിപ്പാറ വീട്ടിൽ അജിത്കുമാർ (38) നെയാണ് വെസ്റ്റ് പൊലീസും തൃശ്ശൂർ സിറ്റി അസിസ്റ്റന്റ് കമ്മിഷണർ ടി.ആർ. രാജേഷിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡും ചേർന്ന് പിടികൂടിയത്.
ഓഗസ്റ്റ് 19നാണ് കേസിനാസ്പദമായ സംഭവം. അതിജീവിതയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന പരാതിയിൽ വെസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ കണ്ണാറയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അസിസ്റ്റന്റ് കമ്മിഷണർ ടി.ആർ. രാജേഷ്, സബ് ഇൻസ്പെക്ടർ വി.ബി. അനൂപ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ജയലക്ഷ്മി, സിവിൽ പൊലീസ് ഓഫീസർമാരായ ഹരീഷ്, ദീപക് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.

