National Accreditation Board for Hospitals ആയുഷ് എൻട്രി ലെവൽ സർട്ടിഫിക്കേഷന്റെ ഭാഗമായി നടക്കുന്ന സ്റ്റേറ്റ് ലെവൽ അസ്സസ്മെന്റിനായി എറണാകുളം മെഡിക്കൽ ഓഫീസർമാരായ ഡോക്ടർ ജിൻസി കെഎസ്, ഡോക്ടർ ആശാ മോൾ ടി സി എന്നിവർ,
മതിലകം ഗ്രാമ പഞ്ചായത്തിലെ കൂളിമുട്ടം ആയുർവേദ ഡിസ്പെൻസറിയിൽ പരിശോധനയ്ക്കും വിവരശേഖരണത്തിനുമായി സന്ദർശനം നടത്തി.
മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സുമതി സുന്ദരൻ,
വൈസ് പ്രസിഡണ്ട് ആൽഫ,
വാർഡ് മെമ്പർമാരായ ബിനേഷ്,
യാസർ എന്നിവർ
സന്നിദ്ധരായിരുന്നു.
മെഡിക്കൽ ഓഫീസർ ഡോക്ടർ
ജിബി ജോർജ്
ആശുപത്രിയുടെ പ്രവർത്തനങ്ങളും,
പൊതുജനങ്ങൾക്കായിl ഏർപ്പെടുത്തിയിട്ടുള്ള സൗകര്യങ്ങളെ കുറിച്ചുമുള്ള വിവരങ്ങൾ
തുടങ്ങിയവ വിശദീകരിച്ചു.
പരിശോധനയിൽ പൂർണ്ണ തൃപ്തരാണെന്നും,
കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഏർപ്പെടുത്താനുള്ള മാർഗനിർദ്ദേശങ്ങളും നൽകിയിട്ടുണ്ടെന്നും
പരിശോധനയ്ക്ക് എത്തിയ മെഡിക്കൽ ഓഫീസർമാരായ ഡോക്ടർ ജിൻസി കെഎസ്,ഡോക്ടർ ആശാ മോൾ ടി സി എന്നിവർ പറഞ്ഞു


