ചേറ്റുവ : ഏങ്ങണ്ടിയൂർ ഏത്തായി ദേശീയപാത സർവീസ് റോഡിൽ മാസങ്ങളായി കുടിവെള്ളം പാഴായി പോകുന്നു, ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ എല്ലാ വാഹനങ്ങളും കടന്നുപോകുന്നത് സർവീസ് റോഡിലൂടെയാണ് ഈ ഭാഗത്താണ് വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി മാസങ്ങളായി കുടിവെള്ളം പാഴായി പോകുന്നത്,
പൈപ്പ് പൊട്ടിയത് മൂലം റോഡിൽ വലിയ കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത് ഇതുമൂലം ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽപ്പെടുന്നത് പതിവാണ് പലതവണ ദേശീയപാത അധികൃതർ ഇതുവഴി കടന്നുപോകുന്നുണ്ടെങ്കിലും കണ്ടിട്ടും കണ്ടില്ലെന്ന മട്ടിലാണ്, ദേശീയപാതയിലുള്ള കുടിവെള്ള പൈപ്പിന്റെ അറ്റകുറ്റപ്പണി നടത്തേണ്ടത് ദേശീയപാത കരാർ കമ്പനിയാണ് എന്നാണ് വാട്ടർ അതോറിറ്റി പറയുന്നത്. രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന മേഖലയാണ് ഏങ്ങണ്ടിയൂർ,
ഏങ്ങണ്ടിയൂരിലെ പല പ്രദേശങ്ങളിലും ഇപ്പോഴും കുടിവെള്ളക്ഷാമം രൂക്ഷമാണ്. അടിയന്തരമായി കുടിവെള്ള പൈപ്പിന്റെ അറ്റകുറ്റപ്പണി നടത്തി പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായുള്ള നടപടി സ്വീകരിക്കണമെന്ന് സാമൂഹ്യ പ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ ആവശ്യപ്പെട്ടു.


