തൃശൂർ : ചേലക്കര സൂപ്പിപടി സ്വദേശിയെ സംഘം ചേർന്ന് മാരകായുധങ്ങളുമായി ഗുരുതര ആക്രമണം നടത്തി വധിക്കാൻ ശ്രമിച്ച കേസിലെ ഒളിവൽ പോയ പ്രതികളിലൊരാളായ പങ്ങാരപ്പിള്ളി സ്വദേശിയായ പരളശ്ശേരിവീട്ടിൽ തൂവൽ എന്നുവിളിക്കുന്ന ജിഷ്ണു (27) എന്നയാളെയാണ് ചേലക്കര പോലീസ് ബാംഗ്ളൂരിൽ നിന്നും പിടികൂടിയത്. ഒളിവിൽ പോയ മറ്റു പ്രതികളെയെല്ലാം പിടികൂടിയിരുന്നു.
18.10.2025 തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികൾ സൂപ്പിപടി സ്വദേശിയുടെ കൂട്ടുകാരനെ ചോദ്യം ചെയ്യുന്നതുകണ്ട് ചോദിക്കാൻ ചെന്നതിൻെറ വൈരാഗ്യത്തിൽ മാരകായുധങ്ങളുമായി അഞ്ചംഗ സംഘം ആക്രമിച്ച് വധിക്കാൻ ശ്രമിക്കുകയായിരുന്നു.
ഇക്കാര്യത്തിന് ചേലക്കര പോലീസ് സ്റ്റേഷനിൽ കേസ് റെജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും സൈബർ സെല്ലിൻെറ സാങ്കേതിക സഹായത്തോടെയുള്ള അന്വേഷണത്തിൽ ജിഷ്ണു ബാംഗ്ളൂരിലുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണ സംഘം ബാംഗ്ളൂരിലെത്തി അതിവിദഗ്ധമായി ജിഷ്ണുവിനെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെ്യ്തു.


