തൃശ്ശൂർ: കുന്നംകുളം കാണിയാമ്പാലിൽ പുലർച്ചെ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം. ചിറ്റഞ്ഞൂർ കാവിലക്കാട് സ്വദേശികളായ കൂളിയാട്ടിൽ പ്രണവ്(25) മമ്പറമ്പിൽ ജിഷ്ണു (27)എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. കുന്നംകുളം കാണിയാമ്പാലിലാണ് അപകടം നടന്നത്.


