കെ കെ ടി എം ഗവ. കോളേജിൽ പുസ്തക പ്രകാശനം നടത്തി.
പുല്ലൂറ്റ് കെ കെ ടി എം ഗവ. കോളേജിൽ മലയാളവിഭാഗം അധ്യാപകനായ ഡോ. സി വി സുധീർ രചിച്ച ‘വാക്യവിചാരം മലയാളത്തിൽ ‘ എന്ന പുസ്തകത്തിൻ്റെ പ്രകാശനം
പ്രൊഫ. എസ്.കെ. വസന്തൻ നിർവഹിച്ചു. മലയാള സാഹിത്യലോകത്ത് ഏറ്റവും സഹിഷ്ണുതയുള്ള കാലമായിരുന്നു കൊടുങ്ങല്ലൂർ കളരിയുടേത് എന്ന് പ്രൊഫ. എസ്. കെ. വസന്തൻ അഭിപ്രായപ്പെട്ടു.വൈസ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ. )ജി. ഉഷാകുമാരി അധ്യക്ഷത വഹിച്ച യോഗം പ്രിൻസിപ്പാൾ പ്രൊഫ. (ഡോ. )ബിന്ദു ശർമിള ടി.കെ.ഉദ്ഘാടനം ചെയ്തു. ഗവേഷണ ബിരുദം നേടിയ ഡോ. എ. സിന്റോ കോങ്കോത്തിന് പ്രൊഫ. എസ്. കെ. വസന്തൻ ഉപഹാരം നൽകി. ഡോ. യാക്കോബ് തോമസ്, ഡോ. രമണി കെ. കെ., ഡോ. കെ. ജോയ് പോൾ, ഡോ. ഫൗസിയ പി. എ. , കുമാരി അശ്വതി ഇ. എസ്., ഡോ. സി. വി. സുധീർ, ഡോ. എ . സിൻ്റോ കോങ്കോത്ത്, ഡോ. ഷീന ജോസഫ് എന്നിവർ സംസാരിച്ചു.


