സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. പവന് 440 രൂപ വർധിച്ച് 1,02,160 രൂപയായി. 12,770 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഇതോടെ, പണിക്കൂലിക്കൊപ്പം മൂന്ന് ശതമാനം ജിഎസ്‌ടിയും ഹാൾമാർക്കിങ് ചാർജും ഉൾപ്പെടെ ഒരു പവൻ സ്വർണാഭരണത്തിന് ഒന്നേകാൽ ലക്ഷത്തിനടുത്ത് നൽകണം.


