തൃപ്രയാർ : സിപിഎംനെയും ബിജെപിയെയും അപ്പ്രസക്തമാക്കി നാട്ടിക ഗ്രാമപഞ്ചായത്തിന്റെയും മൂന്ന് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനങ്ങളിലേക്കും വിജയിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗങ്ങളെ കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റി അഭിനന്ദിച്ചു. പഞ്ചായത്ത് ഭരണസമിതിയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമവും ഊർജസ്വലവുമാക്കാൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ നേതൃത്വം നൽകണമെന്ന് ഡിസിസി സെക്രട്ടറി അനിൽ പുളിക്കൽ പറഞ്ഞു.
നാട്ടികക്കായി ചുമതല ബോധത്തോട് കൂടി ഉത്തരവാദിത്വം നിറവേറ്റാൻ പുതിയ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർക്ക് സാധിക്കട്ടെയെന്നും അനിൽ പുളിക്കൽ പറഞ്ഞു ,നാട്ടിക ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയി സീന ഉണ്ണികൃഷ്ണനും, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ആയി പി എം സിദ്ദിഖിനെയും ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയി സുബില പ്രസാദിനെയും തെരെഞ്ഞെടുത്തു.
കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പി എം സിദ്ദിഖ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറിമാരായ വി ആർ വിജയൻ ,അഡ്വ നൗഷാദ് ആറ്റുപറമ്പത്ത് ,പഞ്ചായത്ത് പ്രസിഡന്റ് പി വിനു ,എ എൻ സിദ്ധപ്രസാദ് ,ടി വി ഷൈൻ എന്നിവർ സംസാരിച്ചു, മെമ്പർമാരായ പി സി മണികണ്ഠൻ ,നിഷ ഉണ്ണികൃഷ്ണൻ ,സിന്ധു സിദ്ധപ്രസാദ് ,പിസി ജയപാലൻ ,എ കെ വാസൻ ,എം വി വിമൽകുമാർ ,കെ കെ കൃഷ്ണകുമാർ ,സുബ്രമുണ്യൻ മന്ത്ര ,മഹേഷ് മണക്കാട്ടുപടി തുടങ്ങിയവർ സന്നിഹിദരായിരുന്നു.


