തൃപ്രയാർ : നാട്ടിക ശ്രീനാരായണ കോളേജിലെ വായനാ പുരസ്‌കാരം “ബുക്‌മാർക് അവാർഡ് ” അശോകൻ ചെരുവിൽ ബി എ ഇക്കണോമിക്സ് വിദ്യാർത്ഥി ഫായിസക്ക് സമ്മാനിച്ചു. പുതിയ കുട്ടികളിൽ തനിക്ക് വലിയ വിശ്വാസം ഉണ്ടെന്നും, വായന പുസ്തകത്തിൽ നിന്നും ഇലക്ട്രോണിക് മാധ്യമങ്ങളിലേക്ക് മാറിയെന്നേ ഉള്ളുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തൃപ്രയാറും നാട്ടികയും പണ്ടുമുതലേ പുസ്തകങ്ങളുടെയും നാടകത്തിന്റെയും ഉരകല്ല് ആയിരുന്നിട്ടിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ വ്യക്തി കളുടെയും സംഭവങ്ങളുടെയും പ്രതിഫലനമാണ് തന്റെ വയലാർ അവാർഡ് നേടിത്തന്ന “കാട്ടൂർക്കടവ്”.
മണപ്പുറത്തിന്റെ കഥാകാരനായ ബാപ്പു വലപ്പാട് വിശിഷ്ടാഥിതിയായിരുന്നു.
പ്രിൻസിപ്പൽ ഡോ. ജയ പി എസ് അധ്യക്ഷയായ ചടങ്ങിൽ പൂർവിദ്യാർത്ഥിയും എഴുത്തുകാരിയുമായ ലിന്റ ജാനകിയെ ആദരിച്ചു. ഡോ. ശങ്കരൻ കെ കെ, ഡോ. ആര്യ വിശ്വനാഥ്, ലൈബ്രേറിയൻ മിഥു, ശ്രീലക്ഷ്മി എന്നിവർ സന്നിഹിരായിരുന്നു.


