loader image
‘മൈ ബെസ്റ്റ് ഫ്രണ്ട്സ് വെഡിംഗ്’ കാമ്പെയ്നുമായി ജോസ് ആലുക്കാസ്; ദുൽഖർ സൽമാനും കീർത്തി സുരേഷും സുഹാസിനിയും ഒന്നിക്കുന്നു

‘മൈ ബെസ്റ്റ് ഫ്രണ്ട്സ് വെഡിംഗ്’ കാമ്പെയ്നുമായി ജോസ് ആലുക്കാസ്; ദുൽഖർ സൽമാനും കീർത്തി സുരേഷും സുഹാസിനിയും ഒന്നിക്കുന്നു

കൊച്ചി/ തൃശൂർ : ട്രെൻഡി ആഭരണരംഗത്തെ വിശ്വസ്ത നാമമായ ജോസ് ആലുക്കാസ്, തങ്ങളുടെ ഏറ്റവും പുതിയ ബ്രാൻഡ് കാമ്പയിനായ ‘മൈ ബെസ്റ്റ് ഫ്രണ്ട്സ് വെഡിംഗ്’ പുറത്തിറക്കി. പ്രമുഖ താരങ്ങളായ ദുൽഖർ സൽമാൻ, കീർത്തി സുരേഷ്, സുഹാസിനി മണിരത്നം എന്നിവരാണ് ഈ കാമ്പയിനിൽ അണിനിരക്കുന്നത്. ഇന്നത്തെ കാലഘട്ടത്തിൽ വിവാഹങ്ങൾ എപ്രകാരമാണ് ഒരു അനുഭവമാകുന്നതെന്നും വ്യക്തമായ തിരഞ്ഞെടുപ്പുകളോടെ ഒരു കൂട്ടായ്മയായി എങ്ങനെ ആഘോഷങ്ങൾ മാറുന്നു എന്നും ഈ കാമ്പയിൻ പ്രതിഫലിപ്പിക്കുന്നു.ആറ് പതിറ്റാണ്ടിലേറെയായി വിവിധ പ്രദേശങ്ങളിലും തലമുറകളിലുമുള്ള വിവാഹ ആഘോഷങ്ങളുമായി ജോസ് ആലുക്കാസ് അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. കാലത്തിനനുസരിച്ച് ആഘോഷങ്ങളുടെ രീതികളിലും സന്ദർഭങ്ങളിലും മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും, ഒത്തുചേരലിന്റെയും പ്രതിബദ്ധതയുടെയും പ്രാധാന്യത്തിന് മാറ്റമില്ല. ‘മൈ ബെസ്റ്റ് ഫ്രണ്ട്സ് വെഡിംഗ്’ ഈ തുടർച്ചയെ അടിസ്ഥാനമാക്കിയുള്ളതാണ്.വിവാഹവേളയിലെ നിമിഷങ്ങളിലൂടെയാണ് ഈ ചിത്രം വികസിക്കുന്നത്. ദുൽഖർ സൽമാൻ ആധുനികമായ സാന്നിധ്യമായും, കീർത്തി സുരേഷ് ഇന്നത്തെ വിവാഹ സങ്കൽപ്പങ്ങളോട് ചേർന്നുനിൽക്കുന്ന പരിചിത മുഖമായും, സുഹാസിനി മണിരത്നം അനുഭവസമ്പത്തിന്റെ ആഴമുള്ള സാന്നിധ്യമായും ചിത്രത്തിൽ എത്തുന്നു. ആഭരണങ്ങൾ ഈ നിമിഷങ്ങളിൽ അനാവശ്യമായ ആർഭാടങ്ങളില്ലാതെ, സ്വാഭാവികമായി ആഘോഷത്തിന്റെ ഭാഗമായി മാറുകയാണ് ചെയ്യുന്നത്.പുതിയ ബ്രാൻഡ് ക്യാമ്പയ്നെക്കുറിച്ച് ജോസ് ആലുക്കാസ് മാനേജിംഗ് ഡയറക്ടർ വർഗീസ് ആലുക്കാസ് പറഞ്ഞു .

See also  എട്ടാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് ഭക്തിനിർഭരമായ സമാപനം

“വിവാഹങ്ങൾ എപ്പോഴും വ്യക്തികളുടെ കൂട്ടുചേരലിന്റെയും പ്രതിബദ്ധതയുടെയും നിമിഷങ്ങളാണ്. ആ തീരുമാനങ്ങൾ ഇന്ന് കൂടുതൽ വ്യക്തതയോടും ആത്മവിശ്വാസത്തോടും കൂടിയാണ് ആളുകൾ എടുക്കുന്നത്. ആഘോഷങ്ങൾ ലക്ഷ്യബോധത്തോടെയാണ് സംഭവിക്കുന്നത് എന്ന വിശ്വാസമാണ് ഈ കാമ്പയിൻ പങ്കുവെക്കുന്നത്. ആഭരണങ്ങൾ ഈ നിമിഷങ്ങളിൽ അർത്ഥവത്തായ പങ്കുവഹിക്കുന്നു.”മാനേജിംഗ് ഡയറക്ടർ പോൾ ആലുക്കാസ് പറഞ്ഞു: “ആഭരണങ്ങൾ എങ്ങനെയുണ്ട് എന്ന് കാണിക്കുന്നതിനേക്കാൾ, ആളുകൾ അവ എങ്ങനെയൊക്കെ ധരിക്കാൻ ആഗ്രഹിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് ഇന്നത്തെ ഡിസൈനുകൾ രൂപപ്പെടുന്നത്. അനാവശ്യമായി ശ്രദ്ധ പിടിച്ചുപറ്റാതെ ആഘോഷത്തിന്റെ ഭാഗമാകുന്ന ആഭരണങ്ങളെയാണ് ഈ കഥ പ്രതിഫലിപ്പിക്കുന്നത്.”മാനേജിംഗ് ഡയറക്ടർ ജോൺ ആലുക്കാസ് കൂട്ടിച്ചേർത്തു: “വിവാഹങ്ങൾ ഒരു കൂട്ടായ്മയുടെ ആഘോഷമാണ്. അവിടെയുള്ള എല്ലാവരുടെയും പിന്തുണയും പങ്കാളിത്തവും ആ നിമിഷത്തെ പൂർണ്ണമാക്കുന്നു എന്ന സന്ദേശമാണ് ഈ ചിത്രം നൽകുന്നത്.”കൊച്ചിയിലെ ടോക്കി ക്രിയേറ്റീവ് കളക്ടീവ് ക്രിയേറ്റീവ് ഡയറക്ടറും സഹസ്ഥാപകനുമായ അഞ്ജോ ജോസ് കണ്ടത്തിൽ പറഞ്ഞു: “ഒരു ക്രിയേറ്റീവ് കൂട്ടായ്മ എന്ന നിലയിൽ ജനങ്ങളുമായി സംവദിക്കുന്ന രസകരമായ ഒരു കഥ പറയാനാണ് ഞങ്ങൾ ആഗ്രഹിച്ചത്. മികച്ച പ്രതിഭകളോടൊപ്പം സഹകരിക്കാൻ സാധിച്ചത് ഈ ആശയത്തെ മനോഹരമായി അവതരിപ്പിക്കാൻ സഹായിച്ചു. അർത്ഥവത്തായ കഥകൾ പറയുന്ന ജോസ് ആലുക്കാസിന്റെ പാരമ്പര്യം ഈ ബ്രാൻഡ് ക്യാമ്പയിനു വലിയ പിന്തുണ നൽകി.”ഈ കാമ്പയിനിലൂടെ, ഇന്നത്തെ കാലത്തെ യഥാർത്ഥ ആഘോഷങ്ങളെയും ഒത്തുചേരലുകളെയും പ്രതിഫലിപ്പിക്കുന്ന തങ്ങളുടെ സമീപനം ജോസ് ആലുക്കാസ് തുടരുകയാണ്.

Spread the love

Leave a Comment

Your email address will not be published. Required fields are marked *

New Report

Close