തളിക്കുളം:തളിക്കുളം പഞ്ചായത്ത്13-ാം വാർഡ് അംഗം എരണേഴത്ത് വെങ്ങാലി ഇ വി കൃഷ്ണഘോഷ് (50) അന്തരിച്ചു. സിപിഐ എം തമ്പാൻകടവ് ബ്രാഞ്ച് സെക്രട്ടറിയാണ്. ഞായറാഴ്‌ച പുലർച്ചെ 4.30 ഓടെ ഭാര്യ ഉണർന്നപ്പോൾ അനക്കമില്ലാത്ത നിലയിൽ കാണുകയായിരുന്നു. ഉടനെ വലപ്പാട് സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം സിപിഐ എം തളിക്കുളം ലോക്കൽ കമ്മിറ്റി ഓഫീസിൽ മൃതദേഹം പൊതുദർശനത്തിന് വച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്ദുൾഖാദർ ചെമ്പതാക പുതപ്പിച്ചു.സെക്രട്ടറിയറ്റംഗങ്ങളായ യു പി ജോസഫ്, പി കെ ഷാജൻ, സി സി മുകുന്ദൻ എംഎൽഎ, ഏരിയ സെക്രട്ടറി എം എ ഹാരീസ് ബാബു, ചേർപ്പ് ഏരിയ സെക്രട്ടറി എ എസ് ദിനകരൻ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.സംസ്കാരം നടത്തി. അച്ഛൻ: പരേതനായ വാസു.അമ്മ: അഞ്ജന. ഭാര്യ: വിജി. മക്കൾ: വിഷ്‌ണുദത്ത് (നഴ്‌സിങ് വിദ്യാർഥി, ബംഗളുരു), വിനായക്(വിദ്യാർഥി, എസ്എൻ ട്രസ്റ്റ് സ്‌കൂൾ, നാട്ടിക).


