ദേശീയപാതയിൽ കൈപ്പമംഗലം പനമ്പിക്കുന്നിൽ വാഹനാപകടം, സിമന്റുമായി പോയിരുന്ന പെട്ടി ഓട്ടോയ്ക്ക് പിന്നിൽ സ്വകാര്യ ലിമിറ്റഡ്സ്റ്റോപ്പ് ബസ് ഇടിച്ചാണ് അപകടമുണ്ടായത്. പെട്ടി ഓട്ടോറിക്ഷ കീഴ്മേൽ മറിഞ്ഞു. ഓട്ടോ ഡ്രൈവർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട് കൈപ്പമംഗലം പള്ളിനട സ്വദേശി ജമാലുവിനാണ് പരിക്കേറ്റത് ഇദ്ദേഹത്തെ ചെന്ത്രാപ്പിന്നി ആക്സിസ് പ്രവർത്തകർ കൊടുങ്ങല്ലൂർ എആർ ആശുപ ത്രിയിൽ എത്തിച്ചിട്ടുണ്ട്. ഇന്ന് രാവിലെ ഒൻപതരയോടെ ആയിരുന്നു അപകടം. വടക്ക് നിന്നും വരികയായിരുന്നു ഇരുവാഹനങ്ങളും. ഈ ഭാഗത്ത് കാന പൂർത്തിയാകാത്തതിനാൽ തടസ്സം വെച്ചിരുന്ന പ്ലാസ്റ്റിക് വീപ്പയിൽ തട്ടാതിരിക്കാൻ ഓട്ടോ ശ്രമിക്കവെ പിന്നിൽനിന്നും വന്നിരുന്ന ബസ് ഇടിക്കുകയായിരുന്നുവെന്ന് പരിസരത്തുണ്ടായിരുന്നവർ പറഞ്ഞു


