കൊടുങ്ങല്ലൂർ : വെള്ളം നിറഞ്ഞ ബക്കറ്റിൽ വീണ് ചികിത്സയിലായിരുന്ന ഒന്നര വയസുകാരൻ മരണമടഞ്ഞു. ശ്രീനാരായണപുരം പത്താഴക്കാട് മൂവപ്പാടം പത്താഴപുരക്കൽ ഷാജി (അഫ്സലി) യുടെ മകൻ സിദാൻ ആണ് മരിച്ചത്. ഒരാഴ്ച മുമ്പ് വലപ്പാടുള്ള ഉമ്മയുടെ വീട്ടിൽ വെച്ചായിരുന്നു അപകടം. ആദ്യം തൃശൂർ ദയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗുരുതരമായതോടെ
എറണാകുളം ആസ്റ്റർ മെഡിസിറ്റിയിലേക്ക് മാറ്റിയെങ്കിലും ശനിയാഴ്ച വൈകീട്ടോടെ കുട്ടി മരണമടഞ്ഞു. പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നലെ വൈകീട്ട് പതിയാശേരി പള്ളിയിൽ സംസ്കാരം നടത്തി.


