loader image

പൂട്ടിക്കിടന്ന വീട്ടിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ച ഡൽഹി, ആസ്സാം സ്വദേശികളായ രണ്ട് പേർ അറസ്റ്റിൽ.

വാടാനപ്പള്ളി : ചേറ്റുവയിലുള്ള ആൾതാമസമില്ലാത്ത പൂട്ടിക്കിടക്കുന്ന വീട്ടിൽ നിന്നും 02.12.2025 തിയതി വൈകീട്ട് 07.30 മണിക്കും 03.12.2025 തിയതി രാവിലെ 08.30 മണിക്കും ഇടയിൽ ഉള്ള സമയം പ്രതികൾ മുൻവശത്തെ വാതിൽ പൊളിച്ചു അകത്തു കയറി ചെമ്പ്, പിച്ചള പാത്രങ്ങളും, പട്ടു സാരികളും ഉൾപ്പെടെ 5 ലക്ഷത്തോളം വില വരുന്ന മുതലുകൾ മോഷ്ടിച്ച സംഭവത്തിന് ന്യൂഡൽഹിവെസ്റ്റ് ഡൽഹി ജില്ല ന്യൂ ഫ്രണ്ട്സ് ഉന്നതി തേമു നഗർ സ്വദേശി യൂനസ് 24 വയസ്, അസം ചിരാംഗ് ജില്ല ധാലിഗാവ് സ്വദേശി ഹബീസുൽ റഹ്മാൻ 30 വയസ് എന്നിവരെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.
ഈ കേസ്സിലെ അന്വേഷണത്തിന്റെ ഭാഗമായി കേസ്സിലെ കൃത്യസ്ഥലമായ വീടും പരിസരവും പരിശോധിച്ച് ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിനായി തൃശ്ശൂർ റൂറൽ ഫിംഗർ പ്രിന്റ് ബ്യൂറോയിലെ ഉദ്ദ്യോഗസ്ഥരെയും സയന്റിഫിക് ഓഫീസറെയും സ്ഥലത്തേക്ക് അയച്ചിരുന്നു. ഫിംഗർ പ്രിന്റ് എക്സ്പെർട്ട് നടത്തിയ പരിശോധനയിൽ പ്രതികളുടെ പ്രതികളുടെ വിരലടയാളങ്ങൾ ലഭിച്ചിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചാവക്കാട് പോലീസ് സ്റ്റേഷനിൽ സമാനമായ രീതിയിൽ കളവ് നടത്തിയവരുടെ വിവരങ്ങൾ ലഭിച്ചതിൽ ചാവക്കാട് കേസിലെ പ്രതികളുടെ വിരലടയാളവും ചേറ്റുവയിൽ കളവ് നടന്ന സ്ഥലത്തുനിന്ന് ലഭിച്ച വിരൽ അടയാളവും ഒത്തു നോക്കിയതിൽ മാച്ച് ആവുകയും പ്രതികളെ തിരിച്ചറിയുകയുമായിരുന്നു. തുടർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികൾ പകൽ സമയങ്ങളിൽ ആക്രി പെറുക്കാനെന്ന വ്യാജേന കറങ്ങിനടന്ന് അടഞ്ഞ് കിടക്കുന്ന വീടുകൾ കണ്ട് വെച്ച് രാത്രിയിൽ മോഷണം നടത്താറാണ് പതിവ്.
യൂനസ് ചാവക്കാട്, ആലപ്പുഴ നോർത്ത് പോലീസ് സ്റ്റേഷൻ പരിധികളിലായി നാല് മോഷണക്കേസുകളിലെ പ്രതിയാണ്. ഹബീസുൽ റഹ്മാൻ ചാവക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ മൂന്ന് മോഷണക്കേസുകളിലെ പ്രതിയാണ്.
കൊടുങ്ങല്ലൂർ ഡി വൈ എസ് പി ബിജുകുമാർ പി സി, വാടാനപ്പിള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ എൻ ബി ഷൈജു, എസ് ഐ വിനീത് വി നായർ, എസ് ഐ രഘുനാഥ്, സി പി ഒ മാരായ പ്രണവ്, ജിഷ്ണു, രാജകുമാര്‍, ശ്രീജിത്ത് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Spread the love
See also  പെരിഞ്ഞനത്ത് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

New Report

Close