കൊടുങ്ങല്ലൂർ: പുലർച്ചെ വീട്ടിൽ അതിക്രമിച്ച് കയറി ജനാലകൾ തല്ലിത്തകർത്ത് നാശനഷ്ടമുണ്ടാക്കിയ സംഭവത്തിൽ ഒരാളെ കൂടി തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു.
കോതപറമ്പ് ആല തകരം കുന്നത്ത് വീട്ടിൽ, ലാൽ കൃഷ്ണ (30 വയസ്സ്)യെയാണ് തൃശ്ശൂർ റൂറൽ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
ഇക്കഴിഞ്ഞ ജനുവരി ഒന്നിന് പുലർച്ചെ 12.30-ഓടെയായിരുന്നു എടവിലങ്ങ് വത്സല്യം ദേശത്ത് പുത്തൻകാട്ടിൽ പ്രതാപന്റെ (70) വീട്ടിൽ യുവാവ് അക്രമം നടത്തിയത്. കുടുംബത്തോടൊപ്പം താമസിക്കുന്ന പ്രതാപന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ പ്രതി, വടികൊണ്ട് വീടിന്റെ മുൻവശത്തെ മൂന്ന് ജനലുകൾ തല്ലിത്തകർക്കുകയായിരുന്നു. ഏകദേശം 30,000 രൂപയുടെ നാശനഷ്ടം സംഭവിച്ച സംഭവത്തിലാണ് അറസ്റ്റ് .
പ്രതാപന്റെ പരാതിയിൽ കേസെടുത്ത പോലീസ് പ്രതിയെ കണ്ടെത്താനായി അന്വേഷണം ഊർജിതമാക്കിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
നേരത്തെ ഈ കേസിലെ പ്രതിയായ എസ്.എൻ പുരം ആല സ്വദേശി കക്കറ വീട്ടിൽ യദു കൃഷ്ണൻ (29) എന്നയാളെ പിടികൂടി റിമാന്റ് ചെയ്തിരുന്നു.
ലാൽകൃഷ്ണ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ ഒരു അടിപിടികേസിലെ പ്രതിയാണ്.
കൊടുങ്ങല്ലൂർ ഡി വൈ എസ് പി ബിജു കുമാർ പി സി, കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബി.കെ. അരുൺ, സബ്ബ് ഇൻസ്പെക്ടർ സാലിം കെ , ജി എസ് ഐ മാരായ തോമസ് സി എം, അസ്മാബി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ധനേഷ്, സുധീഷ്, എന്നിവരും ജില്ലാ ഡാൻസാഫ് അംഗങ്ങളായ പ്രദീപ് സി.ആർ. , ജയകൃഷ്ണൻ ,ഷൈൻ, സൂരജ് വി. ദേവ് , ലിജു ഇയ്യാനി , ബിജു , മിഥുൻ ആർ കൃഷ്ണ, സുർജിത്ത് സാഗർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.


