ദേശീയപാതയിൽ ചെന്ത്രാപ്പിന്നി പതിനേഴാംകല്ലിൽ ബൈക്കും, കാറും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്ക്. പെരിങ്ങോട്ടുകര സ്വദേശി റാഷിദ് നാണു പരിക്കേറ്റത്. ഇയാളെ ചെന്ത്രാപ്പിന്നിയിലെ എംഎച്ച്എം ആംബുലൻസ് പ്രവർത്തകർ ചെന്ത്രാപ്പിന്നിയിലെ അൽ ഇക്ബാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ ഒൻപതെമുക്കാലോടെയായിരുന്നു അപകടം. വടക്ക് ഭാഗത്ത് നിന്നും വന്നിരുന്ന കാറും എതിരെ വന്ന ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്.


