വാഹനാപകടത്തിൽ നാടക നടൻ മരിച്ചു

🌐 Select your Language:
Current: മലയാളം
അയ്യന്തോൾ കാഞ്ഞാണി റോഡിലെ ചുങ്കം സെന്ററിനടുത്ത് കാറിടിച്ച് ബൈക്ക് യാതക്കാരൻ മരിച്ചു. കാർ നിർത്താതെ പോയി. മണലൂർ സെന്റ്
ഇഗ്നേഷ്യസ് പള്ളിക്കടുത്ത് തിണ്ടാറ്റ് റോഡിൽ ഒലക്കേങ്കിൽ വീട്ടിൽ ദേവസിയുടെ മകൻ സ്‌റ്റീഫൻ ദേവസ്സി (48) ആണ് മരിച്ചത്. നാടക നടനാണ്.കൂടെയുണ്ടായിരുന്ന
മകൾ സാനിയ്ക്ക് (12) കാലിന് പരിക്കേറ്റ നിലയിൽ തൃശൂർ വെസ്‌റ്റ് ഫോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് അപകടം. കെട്ടിട നിർമാണ തൊഴിലാളി കൂടിയാണ് സ്റ്റീഫൻ. അമ്മ: ഗ്രേസി. ഭാര്യ: ലൈജി. മക്കൾ: സാനിയ, ഷാൽ മിയ, ഷിയ.
Get more updates from Pudukad News on Google





