കോട്ടപ്പടി പള്ളിയിൽ ജപമാല റാലി.

Current: മലയാളം
ഗുരുവായൂർ : കോട്ടപ്പടി സെൻറ് ലാസ്സേഴ്സ് ദൈവാലയത്തിൽ ഒക്ടോബർ മാസം മുഴുവൻ നടക്കുന്ന അഖണ്ഡ ജപമാല യജ്ഞത്തിന്റെ ഭാഗമായുള്ള ജപമാല റാലി നടന്നു . പള്ളിയിൽനിന്നും കപ്പിയൂർ വിശുദ്ധ യൗസേപ്പിതാവിന്റെ കപ്പേള സന്ദർശിച്ച് ജപമാല റാലി പള്ളിയിൽ തന്നെ തിരിച്ചെത്തി.
വിവിധ കുടുംബക്കൂട്ടായ്മകളുടെ നേതൃത്വത്തിൽ പരിശുദ്ധ മാതാവിൻറെ വിവിധ വേഷങ്ങൾ ധരിച്ച് എത്തിയവർ റാലിക്ക് മോടി കൂട്ടി. വിശ്വാസികൾ വഹിച്ച പുഷ്പാലംകൃതമായ തേരിൽ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുസ്വരൂപം കമനീയമായി അലങ്കരിച്ചിരുന്നു. എൽ എൽ .എഫ് കോളേജിലെ . സി. ആഞ്ചല മരിയൻ സന്ദേശം നൽകി.
വികാരി . ഫാ. ഷാജി കൊച്ചുപുരയ്ക്കൽ വിശ്വാസികൾക്ക് സമാപന ആശിർവാദം നൽകി. യൂത്ത് സി എൽ സി ഒരുക്കിയ കുട്ടി മാതാവിൻറെ മത്സര വിജയികൾക്കും റാലിയിൽ പങ്കെടുത്ത മാതാ വേഷധാരികൾക്കും സമ്മാനങ്ങൾ നൽകി. അസിസ്റ്റൻറ് വികാരി ഫാ. വിബി പുറത്തൂക്കാരൻ, കൈകാരന്മാരായ മനീഷ് സുരേഷ്, സോണി പനക്കൽ, ജോസി ചുങ്കത്ത്, അലക്സ് ചീരൻ, ജോൺപോൾ പുറത്തൂർ, ബിജു അന്തിക്കാട്ട്, ഷിജി ഷാജു എന്നിവർ നേതൃത്വം നൽകി.





