സുജൻ പൂപ്പത്തി പുരസ്കാര സമർപ്പണം 31ന്
ഇരിങ്ങാലക്കുട : സംഗീതജ്ഞനും കവിയും ആയിരുന്ന സുജൻ പൂപ്പത്തിയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് അനുസ്മരണവും പുരസ്കാര സമർപ്പണവും ഒക്ടോബർ 31 (ശനിയാഴ്ച്ച) 2 മണിക്ക് കുഴിക്കാട്ടുശ്ശേരി ഗ്രാമികയിൽ സംഘടിപ്പിക്കും.
സാഹിതീഗ്രാമികയുടെയും സുജൻ പൂപ്പത്തി സ്മാരകസമിതിയുടെയും സഹകരണത്തോടെ കാവ്യശിഖ സംഘടിപ്പിക്കുന്ന സുജൻ സ്മരണയുടെ ഉദ്ഘാടനവും പുരസ്കാര സമർപ്പണവും പ്രശസ്ത കവി സച്ചിദാനന്ദൻ നിർവ്വഹിക്കും.
ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ മുഖ്യാതിഥിയാകും.
പി.കെ.കിട്ടൻ്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന പരിപാടിയിൽ ഡോ.ബിജു ബാലകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തും. ഡോ.സി.രാവുണ്ണി പ്രതിഭാ പുരസ്കാരങ്ങൾ സമ്മാനിക്കും. സുജൻ പൂപ്പത്തി സ്മാരക കവിതാപുരസ്കാരം എടപ്പാൾ സി. സുബ്രഹ്മണ്യൻ, ജയകുമാർ ചെങ്ങമനാട് എന്നിവർ സ്വീകരിക്കും. 10001 രൂപയും പ്രശസ്തിപത്രവും ഫലകവും ആണ് പുരസ്കാരം. പത്ത് പേർക്ക് കാവ്യപ്രതിഭാ പുരസ്കാരം സമർപ്പിക്കും. പ്രശസ്തിപത്രവും ഫലകവും 1001 രൂപയുമാണ് പുരസ്കാരം.
സി.ജി.രേഖയുടെ അധ്യക്ഷതയിൽ ചേരുന്ന കവിയരങ്ങ് കവി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. ഇരുപത്തിയഞ്ചോളം കവികൾ സ്വന്തം കവിതകൾ അവതരിപ്പിക്കും.




