"> Skip to content
Sample Header Banner
October 30, 2026
⌕
Breaking
‘മരിച്ച 6 പേരില്‍ ഒരാള്‍ പോലും റെംഡെസിവിര്‍ മരുന്ന് സ്വീകരിച്ചിട്ടില്ല’: നിപ മരുന്ന് വിവാദത്തിൽ ആരോഗ്യമന്ത്രിയുടെ വാദം തള്ളി ഡോ. അനൂപ് കുമാർ | Nipah Drug   •  ബ്രസീൽ തിരഞ്ഞെടുപ്പ് ‘അപമാനകരം’; നിലപാടെടുക്കില്ലെന്ന് ട്രംപ്, ഫ്ലാവിയോ ബോൾസൊനാരോ മയാമിയിൽ | Donald Trump Brazil election remarks   •  ഇന്ത്യയിലെ അതിദാരിദ്ര്യം 12 വർഷത്തിനിടെ 27.1 ശതമാനത്തിൽനിന്ന് 2.6 ശതമാനമായി കുറഞ്ഞു: ലോകബാങ്ക് | India extreme poverty rate   •  ‘കോൺഗ്രസ് ബാങ്കുകൾ പടുത്തുയർത്തി, BJP അവ വിൽക്കുന്നു’: IDBI ബാങ്ക് വിൽപ്പനയ്‌ക്കെതിരെ രാഹുൽ ഗാന്ധി | Rahul Gandhi   •  മാല മോഷ്ടിക്കാൻ ശ്രമിച്ച രണ്ടുപേരെ വടികൊണ്ട് തല്ലി; കവർച്ചാശ്രമം ചെറുത്ത് തെലങ്കാനയിലെ കർഷക | Telangana woman fights chain snatchers   •  

തരിശ് രഹിത ബ്ലോക്ക് പഞ്ചായത്താകാൻ വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത്

October 29, 2026
Share this post to
🌐 Select your Language: Current: മലയാളം

ഇരിങ്ങാലക്കുട : തരിശ് രഹിത ബ്ലോക്ക് പഞ്ചായത്ത് എന്ന ലക്ഷ്യത്തിലേക്ക് ചുവടുവെച്ച് വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത്. 2026-27 സാമ്പത്തിക വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ‘ജലാശയങ്ങളിലെ ചണ്ടിയും കുളവാഴയും നീക്കം ചെയ്യല്‍’ പദ്ധതിയുടെ ഒന്നാം ഘട്ടപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. 10 ലക്ഷം രൂപയാണ് പദ്ധതിക്കായി ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയിരിക്കുന്നത്.

ഷണ്‍മുഖം കനാല്‍ മുതല്‍ ശ്രീകൃഷ്ണവിലാസം ബണ്ട് റോഡ് വരെയുള്ള ഏകദേശം 1.5 കിലോമീറ്റര്‍ നീളത്തിലുള്ള ഔണ്ടറ ചാലും അനുബന്ധ ചാലുകളുമാണ് ഒന്നാം ഘട്ടത്തില്‍ വൃത്തിയാക്കുന്നത്.

പടിയൂര്‍, പൂമംഗലം പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന കനാലിന്റെ അരിപ്പാലം വരെയുള്ള ഭാഗങ്ങള്‍ രണ്ടാം ഘട്ടത്തില്‍ വൃത്തിയാക്കാനാണ് ഭരണസമിതി ലക്ഷ്യമിടുന്നത്. കെ.എസ്.എ.എം.എം സി.ഇ.ഒ. ഡോ. യു. ജയകുമാര്‍, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വത്സല ബാബു, വൈസ് പ്രസിഡണ്ട്, പടിയൂര്‍-പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ജനപ്രതിനിധികള്‍, കൃഷി ഓഫീസര്‍മാര്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍, കര്‍ഷക സംഘം പ്രതിനിധികള്‍ എന്നിവര്‍ സാഹചര്യം വിലയിരുത്തി ചര്‍ച്ച ചെയ്താണ് പദ്ധതിക്ക് രൂപം നല്‍കിയത്. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വത്സല ബാബുവിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്നത്

Get more updates from Pudukad News on Google