"> Skip to content
Sample Header Banner
October 30, 2026
⌕
Breaking
‘മരിച്ച 6 പേരില്‍ ഒരാള്‍ പോലും റെംഡെസിവിര്‍ മരുന്ന് സ്വീകരിച്ചിട്ടില്ല’: നിപ മരുന്ന് വിവാദത്തിൽ ആരോഗ്യമന്ത്രിയുടെ വാദം തള്ളി ഡോ. അനൂപ് കുമാർ | Nipah Drug   •  ബ്രസീൽ തിരഞ്ഞെടുപ്പ് ‘അപമാനകരം’; നിലപാടെടുക്കില്ലെന്ന് ട്രംപ്, ഫ്ലാവിയോ ബോൾസൊനാരോ മയാമിയിൽ | Donald Trump Brazil election remarks   •  ഇന്ത്യയിലെ അതിദാരിദ്ര്യം 12 വർഷത്തിനിടെ 27.1 ശതമാനത്തിൽനിന്ന് 2.6 ശതമാനമായി കുറഞ്ഞു: ലോകബാങ്ക് | India extreme poverty rate   •  ‘കോൺഗ്രസ് ബാങ്കുകൾ പടുത്തുയർത്തി, BJP അവ വിൽക്കുന്നു’: IDBI ബാങ്ക് വിൽപ്പനയ്‌ക്കെതിരെ രാഹുൽ ഗാന്ധി | Rahul Gandhi   •  മാല മോഷ്ടിക്കാൻ ശ്രമിച്ച രണ്ടുപേരെ വടികൊണ്ട് തല്ലി; കവർച്ചാശ്രമം ചെറുത്ത് തെലങ്കാനയിലെ കർഷക | Telangana woman fights chain snatchers   •  

ഓപ്പറേഷൻ തൂഫാനിൽ ആവേശമായി വനിതാ വടംവലി; കരുത്ത് കാട്ടി ക്രൈസ്റ്റ് കോളേജ്

October 29, 2026
Share this post to
🌐 Select your Language: Current: മലയാളം

ഇരിങ്ങാലക്കുട : ആവേശം വാനോളം ഉയർന്ന വടംവലി മത്സരത്തിൽ കരുത്തും ഒത്തൊരുമയും കൈമുതലാക്കി ക്രൈസ്റ്റ് കോളേജ് ജേതാക്കളായി. ഓപ്പറേഷൻ തൂഫാൻ ലഹരിവിരുദ്ധ ബോധവത്കരണ ക്യാമ്പയിന്റെ ഭാഗമായി ഇരിങ്ങാലക്കുട സബ് ഡിവിഷന്റെയും തൃശൂർ റൂറൽ വനിതാ പോലീസ് സ്റ്റേഷന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച വനിതാ വടംവലി മത്സരത്തിന്റെ ഫൈനലിൽ സെന്റ് ജോസഫ്‌സ് കോളേജിനെ പരാജയപ്പെടുത്തിയാണ് ക്രൈസ്റ്റ് കോളേജ് ഒന്നാം സ്ഥാനം നേടിയത്. തൃശൂർ റൂറൽ ജില്ലാ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് സി.എസ്. സിനോജ് മത്സരം ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. എം.കെ. ഷാജി അധ്യക്ഷത വഹിച്ചു.

സമാപന സമ്മേളനത്തിൽ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ.പി.എസ്. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സെന്റ് ജോസഫ്‌സ് കോളേജ് പ്രിൻസിപ്പൽ റവ. ഡോ. സി. ബ്ലെസി മുഖ്യാതിഥിയായി. ഡി.വൈ.എസ്.പി. എം.കെ. ഷാജി, എസ്.ഐ. ഇ.യു. സൗമ്യ, വനിതാ എസ്.ഐ. ജിബിഷ കെ.പി., ജനമൈത്രി സമിതി അംഗം ടെൽസൺ കോട്ടോളി എന്നിവർ സംസാരിച്ചു.ഇരിങ്ങാലക്കുട സബ് ഡിവിഷൻ വനിതാ പോലീസ് ടീം, ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യവിഭാഗം, സി.ഡി.എസ്. ഇരിങ്ങാലക്കുട, മാള ഹോളി ഗ്രേസ് കോളേജ്, ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിങ്, ക്രൈസ്റ്റ് കോളേജ്, സെന്റ് ജോസഫ്‌സ് കോളേജ് എന്നിവയുൾപ്പെടെ എട്ട് ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.

Get more updates from Pudukad News on Google