ഇരിങ്ങാലക്കുട ഉപജില്ല ശാസ്ത്രോത്സവം; നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കൾ.

ഇരിങ്ങാലക്കുട :എടതിരിഞ്ഞിഎച്ച് ഡി പി സമാജം സ്കൂളിൽ മൂന്ന് ദിവസങ്ങളിലായി നടന്ന ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്രമേളയിൽ 714 പോയിൻ്റോടെ നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി . 704 പോയിൻ്റ് നേടി ലിറ്റിൽ ഫ്ലവർ സ്കൂളും 679 പോയിൻ്റ് നേടി ഡോൺ ബോസ്കോയും രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തി. സമാപന സമ്മേളനം വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വത്സല ബാബു ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് അംഗം സി.ബി.ഷക്കീല ടീച്ചർ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തംഗം ഷീല ജോർജ്ജ് മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ.പി.കണ്ണൻ,കെ.എസ്.തമ്പി,പി.എസ്.മനു,ഷീജ ഉണ്ണികൃഷ്ണൻ,റോസിലി
ഫ്രാൻസീസ് , ജനപ്രതിനിധികളായ ആലീസ് തോമസ്, സുമാരാമൻ, ,എ ഇ ഒ എം.എസ്.രാജീവ് , വി.എം റെനീഷ്,വികസന സമിതി ഭാരവാഹികളായ എൻ.പി.രജനി ,ഡോ.കെ.ആർ.സുധീർ , സി.പി.ജോബി,എം. കെ മുരളി സി.പി.സ്മിത,കെ.പി ഹജീഷ് തുടങ്ങിയവർ
സംസാരിച്ചു




