“ചലോ ദില്ലി മാർച്ചിന്” ഐക്യദാർഢ്യം പ്രഖാപിച്ച് ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ്
🌐 Select your Language:
Current: മലയാളം
ഇരിങ്ങാലക്കുട : 14 കോടിയോളം വരുന്ന ഇന്ത്യൻ പൗരന്മാരെ വോട്ടർ പട്ടികയിൽ നിന്ന് വെട്ടിമാറ്റി ബിജെപി സർക്കാരിന് വേണ്ടി ജനാധ്യാപത്യത്തെ കശാപ്പ് ചെയ്യുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്തു പുറത്താക്കാനുള്ള “ചലോ ദില്ലി മാർച്ചിന്” ഐക്യദാർഢ്യം പ്രഖാപിച്ചുകൊണ്ട് ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ഇരിങ്ങാലക്കുട യൂണിറ്റ് ധർണ്ണ നടത്തി.
ധർണ്ണ ബാർ അസോസിയേഷൻ പ്രസിഡന്റ് പി.ജെ. തോമസ് ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് അഡ്വ. ഹോബി ജോളി അധ്യക്ഷത വഹിച്ചു.
അഡ്വ. എം.എം. ഷാജൻ സ്വാഗതവും അഡ്വ. സി.വി. സബുരാജ് നന്ദിയും പറഞ്ഞു.
അഡ്വ. ജോസ് മൂഞ്ഞേലി, അഡ്വ. ടി.വി. പ്രസാദ്, അഡ്വ. സുരേഷ്ബാബു, അഡ്വ. അരുൺരാജ്, അഡ്വ. സിജു പാറേക്കാടൻ, അഡ്വ. കെ.എം. സുമ, അഡ്വ. സോണി പോൾ, അഡ്വ. മേരി ജോസിയ എന്നിവർ നേതൃത്വം നൽകി
Get more updates from Pudukad News on Google




