"> Skip to content
Sample Header Banner
October 31, 2026
⌕

എ.ടി.എം കൗണ്ടറിൽ അതിക്രമിച്ച് കയറി നാശനഷ്ടം വരുത്തിയ പ്രതി അറസ്റ്റിൽ

October 30, 2026
Share this post to
🌐 Select your Language: Current: മലയാളം

എ.ടി.എം കൗണ്ടറിൽ അതിക്രമിച്ച് കയറി നാശനഷ്ടം വരുത്തുകയും ഫയർ എക്സ്റ്റിംഗ്യൂഷർ മോഷ്ടിക്കുകയും ചെയ്ത പ്രതി അറസ്റ്റിൽ.കോടന്നൂർ ഹാഷ്മിനഗർ വടക്കേടത്ത് വീട്ടിൽ ഷിബു (42) ആണ് അറസ്റ്റിലായത്.

തൃശ്ശൂർ നായ്ക്കനാലിലുള്ള ധനലക്ഷ്മി ബാങ്കിന്റെ മെയിൻ ബ്രാഞ്ചിലെ എ.ടി.എം കൗണ്ടറിൽ അതിക്രമിച്ച് കയറി എ.ടി.എം മെഷീൻ നശിപ്പിക്കുകയും ഫയർ എക്സ്റ്റിംഗ്യൂഷർ മോഷ്ടിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്.

ഒക്ടോബർ 21-ന് പുലർച്ചെ എ.ടി.എം കൗണ്ടറിൽ അതിക്രമിച്ച് കയറി മെഷീന്റെ കീബോർഡ് ഇളക്കുകയും സ്ക്രീനിൽ പോറലുകൾ വരുത്തി നശിപ്പിക്കുകയും ചെയ്തു. തുടർന്ന് കൗണ്ടറിനുള്ളിൽ സൂക്ഷിച്ചിരുന്ന 2,000 രൂപ വിലവരുന്ന ഫയർ എക്സ്റ്റിംഗ്യൂഷറും മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.

ബാങ്ക് മാനേജരുടെ പരാതിയിലാണ് ഈസ്റ്റ് പോലീസ് കേസെടുത്തത്.

തുടർന്ന് എ.ടി.എം കൗണ്ടറിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. പാറമേക്കാവ് ക്ഷേത്രത്തിന് സമീപത്തുനിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

മോഷ്ടിച്ച ഫയർ എക്സ്റ്റിംഗ്യൂഷർ പോലീസ് കണ്ടെടുത്തു.

പ്രതിക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്.

Get more updates from Pudukad News on Google