തൃശൂർ : കേരള സ്കൂൾ കലോത്സവത്തിൻെറ ഭാഗമായി സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനായി, കുറ്റകൃത്യങ്ങളിൽ ഉൾപ്പെടാത്ത ഓട്ടോ ഡ്രൈവർമാരെ കണ്ടെത്തി പരിശീലനം നടത്തി എതുസമയത്തും സുരക്ഷിതമായി യാത്രചെയ്യാവുന്ന നൂറോളം സ്ത്രീ സൌഹൃദ സേഫ് ഓട്ടോറിക്ഷകൾ, അഞ്ച് പിങ്ക് പട്രോൾ വാഹനങ്ങൾ, നാല് വിമൺ റൈഡിങ്ങ് ബൈക്കുകൾ എന്നിവയുടെ ഫ്ളാഗ് ഓഫ് കിഴക്കേ ഗോപുര നടയിലെ വേദി ഒന്നിനു സമീപം വച്ച് തൃശൂർ മേയർ ഡോ. നിജി ജസ്റ്റിൻ നിർവ്വഹിച്ചു.
തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ ദേശ്മുഖ് െഎ പി എസ്, അഡീഷണൽ സൂപ്രണ്ട് ഷീൻ തറയിൽ, അസിസ്റ്റൻറ് പോലീസ് കമ്മീഷണർമാർ ഉൾപ്പെടെ
മറ്റു പോലീസ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.


