കൊടുങ്ങല്ലൂർ സാഹിത്യ സദസ്സ് ഭക്തികാവ്യാർച്ചന നടത്തി.
കൊടുങ്ങല്ലൂർ താലപ്പൊലിയോടനുബന്ധിച്ച് മകര സംക്രാന്തി ദിനത്തിൽ 14. 1.20026 വൈകിട്ട് 4:00 മണിക്ക് നവരാത്രി മണ്ഡപത്തിൽ വച്ച് നടന്ന ഭക്തികാവ്യാർച്ചനക്ക് കൊടുങ്ങല്ലൂർ സാഹിത്യ സദസ് പ്രസിഡണ്ട് c. നന്ദകുമാർ ആമുഖ പ്രഭാഷണം നടത്തി. ശ്രീമതി ഷീല ടീച്ചർ കാവ്യാർച്ചന ഉദ്ഘാടനം ചെയ്തു തുടർന്ന് സജി മധു അയ്യാരിൽ,സുജാത സോമൻ, ടി ആർ വേലു,നിമിഷമുരളി, ഹരി തേജസ്, ശ്രീ രഞ്ജിനി തുടങ്ങിയവർ കാവ്യാർച്ചനകൾ നടത്തി.സെക്രട്ടറി സജി മധു അയ്യാരിൽ നന്ദി പറഞ്ഞു.


