loader image
സമൂഹമാധ്യമങ്ങളിലെ അതിക്രമ ആരോപണം; അപമാനഭാരത്താൽ യുവാവ് ജീവനൊടുക്കി

സമൂഹമാധ്യമങ്ങളിലെ അതിക്രമ ആരോപണം; അപമാനഭാരത്താൽ യുവാവ് ജീവനൊടുക്കി

സിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന് യുവതി സമൂഹമാധ്യമങ്ങളിലൂടെ ആരോപിച്ചതിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കിനെ (30) വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബസ് യാത്രയ്ക്കിടെ ദീപക് മോശമായി പെരുമാറിയെന്ന് ആരോപിച്ച് യുവതി ദൃശ്യങ്ങൾ ചിത്രീകരിക്കുകയും അത് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. ഈ ദ്യശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾ ദീപക്കിന് നേരിടേണ്ടി വന്നിരുന്നു. ഞായറാഴ്ച രാവിലെ മുറി തുറക്കാത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ പരിശോധനയിലാണ് ദീപക്കിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

യുവതിയുടേത് വസ്തുതാവിരുദ്ധമായ ആരോപണമാണെന്നും ഇതിനെത്തുടർന്നുണ്ടായ കടുത്ത മാനസിക സംഘർഷമാണ് ദീപക്കിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും ബന്ധുക്കൾ ആരോപിച്ചു. നാട്ടിലും വീട്ടിലും നല്ല സ്വഭാവത്തിനുടമയായ ദീപക്കിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണം അവനെ തകർത്തു കളഞ്ഞുവെന്നും അവർ പറഞ്ഞു. സംഭവത്തെക്കുറിച്ച് വടകര പോലീസ് ദീപക്കിനോട് സംസാരിച്ചിരുന്നതായി സൂചനയുണ്ട്. മെഡിക്കൽ കോളേജ് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

The post സമൂഹമാധ്യമങ്ങളിലെ അതിക്രമ ആരോപണം; അപമാനഭാരത്താൽ യുവാവ് ജീവനൊടുക്കി appeared first on Express Kerala.

See also  ഇൻഹേലറില്ലാതെയും ആസ്ത്മ നിയന്ത്രിക്കാം; നിത്യജീവിതത്തിൽ ഈ മാറ്റങ്ങൾ ശ്രദ്ധിക്കൂ
Spread the love

New Report

Close