ശബരിമല സ്വർണ്ണക്കൊള്ള കേസ്; ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യഹർജി വിധി പറയാൻ മാറ്റി

ശബരിമല സ്വർണ്ണക്കൊള്ള കേസ്; ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യഹർജി വിധി പറയാൻ മാറ്റി

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നിർണ്ണായക നീക്കങ്ങൾ. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യഹർജി വിധി പറയാനായി കോടതി മാറ്റി. കട്ടിളപാളി കവർച്ചയുമായി ബന്ധപ്പെട്ട ജാമ്യഹർജിയിൽ വാദം പൂർത്തിയായതിനെത്തുടർന്നാണ് കോടതി നടപടി. അതേസമയം, പോറ്റിയുടെ റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്.

കേസിലെ മറ്റൊരു പ്രതിയായ കെ.എസ്. ബൈജുവും സ്വാഭാവിക ജാമ്യം തേടി കോടതിയെ സമീപിച്ചു. റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് ബൈജു ജാമ്യാപേക്ഷ നൽകിയത്. ശബരിമലയിലെ സ്വർണ്ണവുമായി ബന്ധപ്പെട്ട കവർച്ചാ കേസിൽ അന്വേഷണം പുരോഗമിക്കവെയാണ് പ്രതികളുടെ ജാമ്യനീക്കങ്ങൾ.

The post ശബരിമല സ്വർണ്ണക്കൊള്ള കേസ്; ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യഹർജി വിധി പറയാൻ മാറ്റി appeared first on Express Kerala.

Spread the love
Scroll to Top