സഞ്ജു – അഭിഷേക് ഓപ്പണിംഗ് കാണാൻ മനോഹരം! ഉത്തപ്പയുടെ പിന്തുണ സഞ്ജുവിന് കരുത്താകുമോ?

സഞ്ജു – അഭിഷേക് ഓപ്പണിംഗ് കാണാൻ മനോഹരം! ഉത്തപ്പയുടെ പിന്തുണ സഞ്ജുവിന് കരുത്താകുമോ?

ലയാളി താരം സഞ്ജു സാംസണിന്റെ ബാറ്റിംഗ് ഫോമിനെക്കുറിച്ച് ചർച്ചകൾ കൊഴുക്കുന്നതിനിടെ താരത്തിന് ഐക്യദാർഢ്യവുമായി മുൻ ഇന്ത്യൻ ഓപ്പണർ റോബിൻ ഉത്തപ്പ. ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ സഞ്ജുവിനെ ടീമിൽ നിന്ന് മാറ്റണമെന്ന മുറവിളികൾക്കിടയിലാണ് ഉത്തപ്പ തന്റെ നിലപാട് വ്യക്തമാക്കിയത്. തിലക് വർമ പൂർണ്ണ കായികക്ഷമത കൈവരിക്കുന്നത് വരെ സഞ്ജുവിനെ ഓപ്പണറായി തന്നെ നിലനിർത്തണമെന്നാണ് ഉത്തപ്പയുടെ പക്ഷം.

ഫോം എന്നത് താൽക്കാലികം മാത്രമാണെന്നും രോഹിത് ശർമ്മയ്ക്കും വിരാട് കോഹ്‌ലിക്കും വരെ അത്തരത്തിലുള്ള ഘട്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഉത്തപ്പ ഓർമ്മിപ്പിച്ചു. സൂര്യകുമാർ യാദവിനെ ടീം മോശം സമയത്തും പിന്തുണച്ചതുപോലെ സഞ്ജുവിനും അർഹമായ സമയം നൽകണം. സഞ്ജുവിന് അവസരങ്ങൾ ലഭിച്ചിട്ടില്ല എന്ന വാദം തെറ്റാണെങ്കിലും, ഓരോ മത്സരത്തിലും പുറത്താക്കപ്പെടുമെന്ന ഭയത്തോടെയാണ് സഞ്ജു കളിക്കുന്നതെന്നത് വസ്തുതയാണ്. സമ്മർദ്ദമില്ലാതെ സ്വതന്ത്രമായി കളിക്കാൻ അനുവദിച്ചപ്പോഴെല്ലാം സഞ്ജു മികവ് തെളിയിച്ചിട്ടുണ്ടെന്നും ഉത്തപ്പ കൂട്ടിച്ചേർത്തു.

Also Read: പ്രായം വെറുമൊരു അക്കം മാത്രം! രോഹിത്-കോഹ്‌ലി വിഷയത്തിൽ മനസ്സ് തുറന്ന് ധോണി

ഇഷാൻ കിഷനെ മൂന്നാം നമ്പറിലേക്ക് മാറ്റി സഞ്ജുവിനെയും അഭിഷേക് ശർമ്മയെയും ഓപ്പണിംഗിൽ പരീക്ഷിക്കണമെന്നതാണ് ഉത്തപ്പ നൽകുന്ന നിർദ്ദേശം. ഈ മാസം ഏഴിന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ യുഎസ്എയ്‌ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത പോരാട്ടം. സഞ്ജുവിന് തന്റെ പ്രതിഭ തെളിയിക്കാൻ ലഭിക്കുന്ന മറ്റൊരു വലിയ അവസരമായിരിക്കും ഇത്.

The post സഞ്ജു – അഭിഷേക് ഓപ്പണിംഗ് കാണാൻ മനോഹരം! ഉത്തപ്പയുടെ പിന്തുണ സഞ്ജുവിന് കരുത്താകുമോ? appeared first on Express Kerala.

Spread the love
Scroll to Top