
പത്തനംത്തിട്ട: കുന്നന്താനത്ത് സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ രോഗി എയർഗൺ ചൂണ്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തി. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് മല്ലപ്പള്ളി സ്വദേശിയായ ലിനു തോമസ് (38) എന്നയാൾ ആശുപത്രിയിൽ പരിഭ്രാന്തി പരത്തിയത്.
നഴ്സുമാരുടെ മുറിയിലേക്ക് അതിക്രമിച്ചു കയറിയ ലിനു, കൈവശമുണ്ടായിരുന്ന എയർഗൺ അവർക്ക് നേരെ ചൂണ്ടുകയായിരുന്നു. പരസ്പരവിരുദ്ധമായി സംസാരിച്ച ഇയാൾ, തോക്ക് മേശപ്പുറത്ത് വെച്ച് “ഇത് ഇവിടെ ഇരിക്കട്ടെ” എന്ന് പറഞ്ഞ് ജീവനക്കാരെ ഭയപ്പെടുത്തി. ഉടൻ തന്നെ ജീവനക്കാർ മെഡിക്കൽ ഓഫീസറെ വിവരമറിയിച്ചെങ്കിലും, മറ്റുള്ളവർ എത്തുമ്പോഴേക്കും ഇയാൾ വാഹനവുമായി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
Also Read: സുരേഷ് ഗോപി പറഞ്ഞത് ‘പൊന്ന് മോനെ’എന്ന്; സുരേഷ് ഗോപിയെ ന്യായീകരിച്ച് ശോഭാ സുരേന്ദ്രൻ
തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിൽ ഇയാളെ കസ്റ്റഡിയിലെടുത്തു. താൻ ഒരു ഡോക്ടറാണെന്നാണ് പിടിയിലായ സമയത്ത് ലിനു പോലീസിനോട് അവകാശപ്പെട്ടത്. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നതായും വിവിധ അസുഖങ്ങൾക്ക് ചികിത്സയിലാണെന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. കോടതി നിർദ്ദേശപ്രകാരം ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കും.
The post ആശുപത്രിയിൽ അതിക്രമം; എയർഗണ്ണുമായി നഴ്സുമാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ യുവാവ് പോലീസ് പിടിയിൽ appeared first on Express Kerala.




