
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സന്നാഹ മത്സരത്തിലെ തകർപ്പൻ വിജയത്തിന് പിന്നാലെ ഇന്ത്യൻ ഡ്രസിങ് റൂമിൽ നിന്നുള്ള കൗതുകകരമായ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. പേസർ അർഷ്ദീപ് സിങ് പകർത്തിയ വ്ലോഗ് വീഡിയോയാണ് ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.
വീഡിയോയിൽ സഹതാരമായ തിലക് വർമ അർഷ്ദീപിനോട് പ്രകോപിതനാകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഡ്രസിങ് റൂമിലിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്ന തിലകിനെ അർഷ്ദീപ് ക്യാമറയിൽ പകർത്താൻ ശ്രമിച്ചതാണ് താരത്തെ ചൊടിപ്പിച്ചത്. അനുവാദമില്ലാതെ വീഡിയോ എടുക്കുന്നത് നിർത്താൻ തിലക് ഗൗരവത്തിൽ ആവശ്യപ്പെടുന്നത് വീഡിയോയിൽ വ്യക്തമാണ്.
Also Read: ടി-20 ലോകകപ്പിൽ ആ താരത്തെ ഇന്ത്യ മിസ് ചെയ്യില്ല; പകരക്കാരുണ്ടെന്ന് സഞ്ജയ് ബംഗാർ
ഇരുവരും അടുത്ത സുഹൃത്തുക്കളായതിനാൽ ഇതൊരു തമാശയാണോ അതോ കാര്യമായിട്ടാണോ എന്ന സംശയത്തിലാണ് ആരാധകർ. ഇതിനിടയിൽ ഇഷാൻ കിഷൻ ഇടപെട്ട് രംഗം ശാന്തമാക്കാൻ ശ്രമിക്കുന്നതും കാണാം. പരിക്കിൽ നിന്ന് മോചിതനായി തിരിച്ചെത്തിയ തിലക് വർമ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിൽ വെടിക്കെട്ട് പ്രകടനമാണ് കാഴ്ചവെച്ചത്. വെറും 19 പന്തിൽ നിന്ന് 45 റൺസ് അടിച്ചുകൂട്ടിയ തിലക് തന്റെ ഫോം വീണ്ടെടുത്തുവെന്ന് തെളിയിച്ചു.
The post വീഡിയോ എടുക്കരുത്; അർഷ്ദീപിനോട് ചൂടായി തിലക് വർമ, തമാശയോ കാര്യമോ എന്ന് ആരാധകർ appeared first on Express Kerala.




