യാത്രക്കാർ ശ്രദ്ധിക്കുക! ശനിയാഴ്ച ഒലയും ഊബറും ഓടില്ല; രാജ്യവ്യാപകമായി ടാക്സി പണിമുടക്ക്

യാത്രക്കാർ ശ്രദ്ധിക്കുക! ശനിയാഴ്ച ഒലയും ഊബറും ഓടില്ല; രാജ്യവ്യാപകമായി ടാക്സി പണിമുടക്ക്

ല, ഊബർ, റാപിഡോ തുടങ്ങിയ ആപ്പ് അധിഷ്ഠിത പ്ലാറ്റ്‌ഫോമുകളിലെ ഡ്രൈവർമാർ ശനിയാഴ്ച രാജ്യവ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്തു. ‘ഓൾ ഇന്ത്യ ബ്രേക്ക്‌ഡൗൺ’ എന്ന് പേരിട്ടിരിക്കുന്ന ഈ സമരത്തിൽ പ്ലാറ്റ്‌ഫോം തൊഴിലാളികൾ കൂട്ടത്തോടെ ആപ്പുകൾ ഓഫാക്കി പ്രതിഷേധിക്കും. തെലങ്കാന ജിഗ് ആൻഡ് പ്ലാറ്റ്‌ഫോം വർക്കേഴ്സ് യൂണിയനും മറ്റ് ദേശീയ തൊഴിലാളി സംഘടനകളും ചേർന്നാണ് സമരത്തിന് നേതൃത്വം നൽകുന്നത്.

നിലവിൽ സർക്കാർ അംഗീകരിച്ച കൃത്യമായ നിരക്ക് സംവിധാനം ഇല്ലാത്തതിനാൽ കമ്പനികൾ ഏകപക്ഷീയമായാണ് ചാർജുകൾ നിശ്ചയിക്കുന്നതെന്ന് ഡ്രൈവർമാർ പരാതിപ്പെടുന്നു. ഇത് തങ്ങളുടെ വരുമാനത്തെ സാരമായി ബാധിക്കുന്നതായും സാമ്പത്തിക ചൂഷണത്തിലേക്ക് നയിക്കുന്നതായും ചൂണ്ടിക്കാട്ടി ഇവർ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ചു. ദശലക്ഷക്കണക്കിന് തൊഴിലാളികളുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്.

Also Read: ക്രെറ്റയ്ക്ക് വിയർക്കുമോ? വലിപ്പത്തിൽ ഞെട്ടിച്ച് 2026 റെനോ ഡസ്റ്റർ; ഒരു വമ്പൻ തിരിച്ചുവരവ്

2025-ലെ മോട്ടോർ വെഹിക്കിൾ അഗ്രഗേറ്റർ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം കുറഞ്ഞ അടിസ്ഥാന നിരക്ക് സർക്കാർ നേരിട്ട് പ്രഖ്യാപിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. ഈ നിരക്കുകൾ തീരുമാനിക്കുമ്പോൾ തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു. കൂടാതെ, സ്വകാര്യ വാഹനങ്ങൾ വാണിജ്യാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് തടയണമെന്നും അല്ലാത്തപക്ഷം അവയെ നിർബന്ധമായും വാണിജ്യ വിഭാഗത്തിലേക്ക് മാറ്റണമെന്നും ഡ്രൈവർമാർ ഉന്നയിക്കുന്നു. കമ്പനികൾ വലിയ ലാഭം ഉണ്ടാക്കുമ്പോഴും തങ്ങൾ ദാരിദ്ര്യത്തിലേക്ക് നീങ്ങുകയാണെന്നാണ് തൊഴിലാളികളുടെ വിലാപം.

The post യാത്രക്കാർ ശ്രദ്ധിക്കുക! ശനിയാഴ്ച ഒലയും ഊബറും ഓടില്ല; രാജ്യവ്യാപകമായി ടാക്സി പണിമുടക്ക് appeared first on Express Kerala.

Spread the love
Scroll to Top