
‘പെൻഡുലം’ എന്ന ചിത്രത്തിന് ശേഷം റെജിൻ എസ് ബാബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് കളമശ്ശേരിയിൽ തുടക്കമായി. മിസ്റ്ററി ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ ദിലീഷ് പോത്തൻ, സാഗർ സൂര്യ എന്നിവർ ഒന്നിക്കുന്നു. കളമശ്ശേരിയിൽ നടന്ന ചടങ്ങിൽ ജെമിനി സുധീർ ബാബു ഭദ്രദീപം തെളിയിച്ചു. നിർമ്മാതാവ് ബസ്സം കാദിയാർ സ്വിച്ച് ഓൺ കർമ്മവും ഫസ്റ്റ് ക്ലാപ്പും നിർവ്വഹിച്ചു. ആറ്റസ് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്.
രേവതി ശർമ്മ, ജഗദീഷ്, ജനാർദ്ദനൻ, കനി കുസൃതി, മണിക്കുട്ടൻ, മധുപാൽ തുടങ്ങി മലയാളത്തിലെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ശരൺ വേലായുധൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് സൂരജ് ഇ.എസ് ആണ്. പ്രൊഡക്ഷൻ ഡിസൈനർ അപ്പുണ്ണി സാജനും പ്രൊഡക്ഷൻ കൺട്രോളർ ബാബുരാജ് മനിശ്ശേരിയുമാണ്.
The post മിസ്റ്ററി ത്രില്ലറുമായി ദിലീഷ് പോത്തനും സാഗർ സൂര്യയും; ചിത്രീകരണം ആരംഭിച്ചു appeared first on Express Kerala.




